നിന്നെയൊക്കെ വണ്ടിയിൽ കയറ്റി കൊണ്ട് വരാൻ ഞാനെന്താ നിന്റെ മാനേജരോ? എന്ന് ചോദിച്ചാണ് അന്ന് തിലകൻ ദേഷ്യപ്പെട്ടത്

നായകനായും വില്ലനായും മലയാള സിനിമയുടെ അരങ്ങുവാണ അതുല്ല്യ പ്രതിഭയായിരുന്നു നടൻ തിലകൻ. തനിക്ക് ശരിയെന്ന് തോന്നുന്നത് ആരുടെ മുൻപിലും തുറന്ന് പറയുന്ന അദ്ദേഹത്തിന്റെ സ്വഭാവം സിനിമയ്ക്കുള്ളിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ  തിലകൻ മുമ്പൊരിക്കൽ ദേഷ്യപ്പെട്ട സംഭവത്തെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ പൂജപ്പുര രാജൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. രജപുത്രൻ എന്ന സിനിമ പാക്കപ്പ് ആയി പോകുന്ന സമയത്താണ് സംഭവം. തിലകൻ ചേട്ടൻ പോവുന്ന വഴിക്ക് താനും അദ്ദേഹത്തിന്റെ കൂടെ വണ്ടിയിൽ കയറി. ഹൗസിം​ഗ് കോളനിയുടെ അടുത്തെത്തിയപ്പോൾ ഒന്ന് ബ്രേക്ക് ചെയ്യൂ എന്ന് പറഞ്ഞ് താൻ ഇറങ്ങി.

പെട്ടന്ന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ അദ്ദേഹം തന്റെ അടുത്ത് ദേഷ്യപെടുകയായിരുന്നു. നിന്നെയൊക്കെ വണ്ടിയിൽ കയറ്റി കൊണ്ട് വരാൻ ഞാനെന്താ നിന്റെ മാനേജരോ എന്ന് ചോദിച്ചായിരുന്നു ദേഷ്യപ്പെട്ടത്. പോവുന്ന വഴിക്ക് വണ്ടി ഒന്ന് നിർത്തി അത്ര അല്ലെ ഉള്ളു എന്ന് താൻ ചോദിച്ചപ്പോൾ, അദ്ദേഹം നന്നായി ദേഷ്യപ്പെട്ടിട്ട് പോയി.

Read more

അടുത്ത ദിവസം താൻ മോശമായി പറഞ്ഞു എന്ന അർത്ഥത്തിൽ അദ്ദേഹം പരാതി കൊടുത്തു. താൻ പറഞ്ഞ കാര്യം മുഴുവനും പറഞ്ഞപ്പോൾ ആർക്കും പരാതി ഇല്ല. അടുത്ത ദിവസമായപ്പോഴക്കും പറഞ്ഞത് തെറ്റായിപ്പോയെന്ന് പറഞ്ഞ് അദ്ദേഹം തന്നോട് സംസാരിക്കുകയും ചെയ്തു. ചില സമയത്ത് അദ്ദേഹത്തിന് ഭയങ്കര ദേഷ്യമാണെന്നും രാജൻ പറഞ്ഞു.