വല്ലപ്പോഴും നടക്കുന്ന പാര്‍ട്ടികളില്‍ മദ്യപിക്കാം, ആ ശീലമില്ലായിരുന്നെങ്കില്‍ ഞാനൊരു നല്ല മനുഷ്യനും നടനുമായേനെ: രജനികാന്ത്

തനിക്കുണ്ടായിരുന്ന മദ്യപാന ശീലത്തെ കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ള താരമാണ് രജനികാന്ത്. ‘ജയിലര്‍’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലും താരം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരുന്നു. മദ്യപാന ശീലമില്ലായിരുന്നെങ്കില്‍ താനൊരു നല്ല മനുഷ്യനും നടനുമായേനെ എന്നാണ് രജനികാന്ത് പറഞ്ഞത്.

അതേസമയം, ഈ സംഭാഷണത്തിനിടെ വേണമെങ്കില്‍ വല്ലപ്പോഴും നടക്കുന്ന പാര്‍ട്ടികളില്‍ മദ്യപിക്കാം എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ചെറിയ വിവാദത്തിനും ഇടയാക്കിയിട്ടുണ്ട്. അസുഖബാധിതനായതിനെ തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രജനികാന്ത് മദ്യപാനം ഉപേക്ഷിച്ചത്.

ഓഗസ്റ്റ് 10ന് ആണ് രജനി ചിത്രം ജയിലര്‍ റിലീസിനൊരുങ്ങുന്നത്. രജനിയുടെ 169-ാം ചിത്രമാണ് ജയിലര്‍. ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിക്കുന്നു എന്നത് മലയാളി പ്രേക്ഷകര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമന്നയാണ് നായിക.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് നിര്‍മ്മാണം. ആദ്യമായി മോഹന്‍ലാല്‍ രജനികാന്തിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ജയിലര്‍. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.

Read more

വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെല്‍സന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ജയിലര്‍’. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്രാജ് കുമാര്‍, ജാക്കി ഷ്‌റോഫ്, സുനില്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.