അടുത്തിടെയാണ് ബോളിവുഡ് നടി രാഖി സാവന്ത് വിവാഹിത ആയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. പിന്നീട് മാസങ്ങള്‍ക്ക് മുമ്പേ വിവാഹം രജിസ്റ്റര്‍ ചെയതിരുന്നെന്നും താരം അത് മറച്ചു വയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ആദില്‍ ഖാന്‍ എന്ന ആളെ രാഖി സാവന്ത് വിവാഹം ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇത് പുറത്തുവന്നതിന് പിന്നാലെ തന്നെ ആദില്‍ തന്നെ ക്രൂരമായി മര്‍ദിക്കുകയാണെന്നും അയാള്‍ക്ക് വേറെ ബന്ധമുണ്ടെന്നും പറഞ്ഞ് രാഖി രംഗത്തെത്തിയിരുന്നു. രാഖി നല്‍കിയ പരാതിയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ തന്റെ വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളെയും ഭാവി പരിപാടികളെയും കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് രാഖി. ആദിലിന് താന്‍ ഒരിക്കലും വിവാഹ മോചനം നല്‍കില്ലെന്നും അവര്‍ പറഞ്ഞു.
Read more
ഞാന്‍ അവന് ഒരിക്കലും വിവാഹമോചനം നല്‍കില്ല, കാരണം അവന്‍ മറ്റൊരു സ്ത്രീയുടെയും ജീവിതം നശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ജീവിതത്തില്‍ ഒരിക്കലും വിവാഹം കഴിക്കുകയോ കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കുകയോ ചെയ്യില്ല. എന്റെ വിദ്യാര്‍ത്ഥികള്‍ എന്റെ കുട്ടികളാണ്. മദര്‍ തെരേസ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ല, ആവശ്യമുള്ള കുട്ടികളെ പരിപാലിച്ചു. ഞാന്‍ അവരുടെ എവിടെയും എത്തില്ല, പക്ഷേ എനിക്ക് ശ്രമിക്കാം രാഖി കൂട്ടിച്ചേര്‍ത്തു.