സുജിത് ലാലിന്റെ സംവിധാനത്തില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന് നായകനായെത്തുന്ന ചിത്രം രണ്ട് ഉടനെത്തും. ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ബിനുലാല്‍ ഉണ്ണിയാണ് രചന.
മാറിവരുന്ന ജാതിമത രാഷ്ട്രീയ പരിസരങ്ങളെയും ഭയങ്ങളെയും ആക്ഷേപഹാസ്യത്തില്‍ നോക്കിക്കാണുന്ന ചിത്രമാണ് രണ്ട് . എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് രണ്ട്. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
അന്ന രേഷ്മ രാജന്, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന് , സുധി കോപ്പ , ബാലാജിശര്‍മ്മ, ഗോകുലന് , സുബീഷ്സുധി , രാജേഷ് ശര്‍മ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോല്‍, ജയശങ്കര്‍ , ബിനു തൃക്കാക്കര , രാജേഷ് മാധവന്, രാജേഷ് അഴീക്കോടന്‍, കോബ്ര രാജേഷ്, ജനാര്ദ്ദനന് , ഹരി കാസര്‍ഗോഡ്, ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍ , മമിത ബൈജു , പ്രീതി എന്നിവരഭിനയിക്കുന്നു.
Read more
എന്റെ വീട് അപ്പുവിന്റേയും എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു ഉണ്ണി കൃഷ്ണന് വെള്ളിത്തിരയില്‍ എത്തുന്നത് പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറിയ കഥാപാത്രങ്ങളില്‍ നടന് പ്രത്യക്ഷപ്പെട്ടിരുന്നു.