അത് അല്ലു അര്‍ജുന്‍ സാറിന്റെ നിര്‍ബന്ധമായിരുന്നു; ഷൂട്ട് ഇല്ലെങ്കിലും അദ്ദേഹം സെറ്റില്‍ വരുമായിരുന്നു: രശ്മിക മന്ദാന

പുഷ്പ 2 വിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ആദ്യഭാഗത്തില്‍ അല്ലു അര്‍ജുന്‍ അവതരിപ്പിച്ച പുഷ്പയുടെ കാമുകി ശ്രീവല്ലി ആയിട്ടാണ് രശ്മിക എത്തിയത്. ശ്രീവല്ലി എന്ന വേഷം രശ്മികയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. ഇപ്പോഴിതാ പുഷ്പ ടുവില്‍ അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവയ്ക്കുകയാണ് രശ്മിക മന്ദാന.

പുഷ്പയുടെ രണ്ടാം ഭാഗത്തിനായി ഞാനും കാത്തിരിക്കുകയാണ്. കാരണം ശ്രീവല്ലി എന്ന എന്റെ കഥാപാത്രത്തിന് അതില്‍ ചില മാറ്റങ്ങളുണ്ട്. ക്യാരക്ടറിന്റെ സ്വഭാവത്തിന് എല്ലാം നല്ല മാറ്റമുണ്ട്. അവര്‍ പറഞ്ഞു.

ചിത്രത്തിലെ പ്രശസ്തമായ സാമി എന്ന ഗാനരംഗത്തിന്റെ ചിത്രീകരണത്തെക്കുറിച്ചും നടി മനസ്സുതുറന്നു. ക്ലാസിക്കല്‍ ഡാന്‍സാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. ഇതുവരെ ചെയ്യാത്ത എന്തെങ്കിലും ആയിരിക്കണം പുഷ്പയില്‍ വേണ്ടതെന്ന് അല്ലു അര്‍ജുന്‍ സാറിന് നിര്‍ബന്ധമുണ്ടായിരുന്നു. സാമി സാമി എന്ന പാട്ടില്‍ ഡാന്‍സിന് അല്ല പ്രാധാന്യം അതിലെ എക്‌സ്പ്രഷനുകള്‍ക്ക് ആയിരുന്നുവെന്ന് നടി പറഞ്ഞു.

Read more

ആ സമയത്ത് സാറിന് ഷൂട്ട് ഇല്ലെങ്കിലും അദ്ദേഹം സെറ്റില്‍ വരുമായിരുന്നു. എനിക്ക് അതെല്ലാം പറഞ്ഞ് തരാന്‍ വേണ്ടിയാണ് അദ്ദേഹം വന്നിരുന്നത്. മോണിറ്ററിന്റെ മുന്നില്‍ ഇരുന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എല്ലാം പറഞ്ഞു തരുമായിരുന്നു എന്നും രശ്മിക പറഞ്ഞു.