ഒരു കുടുംബിനി ആയിരിക്കാന്‍ ഞാന്‍ ശ്രമിച്ചു, പക്ഷേ എനിക്ക് അതു വിധിച്ചിട്ടില്ലായിരുന്നു: രേഖ രതീഷ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്് രേഖ രതീഷ്, മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നാണ് നടി സിനിമയില്‍ എത്തിയത്. നിറക്കൂട്ട് എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിലേക്കും.ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും നേരിട്ട പ്രതിസന്ധികളെക്കുറിച്ചും മനോരമയുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സിംഗിള്‍ മദറായതിനാല്‍ മകന്‍ ചെറുപ്പമായിരുന്നപ്പോഴൊക്കെ നന്നായി ബുദ്ധിമുട്ടിയെന്നും എന്നാല്‍ ഇപ്പോള്‍ ബുദ്ധിമുട്ടിന്റെ കാലമൊക്കെ കഴിഞ്ഞുവെന്നാണ് നടി പറയുന്നത്.

” മകന്‍ അയാന് ഇപ്പോള്‍ പത്തു വയസ്സായി. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. ബുദ്ധിമുട്ടിന്റെ കാലമൊക്കെ കഴിഞ്ഞു. അവനെ നോക്കാന്‍ ഒരു അമ്മ ഉണ്ടായിരുന്നു. അവന്‍ ചെറുതായിരുന്നപ്പോള്‍ ഞാന്‍ വളരെയധികം ബുദ്ധിമുട്ടി. അവനെ വീട്ടിലാക്കി ഷൂട്ടിങ്ങിന് പോയാല്‍ തിരിച്ചു എത്തുന്നതു വരെ വലിയ വിഷമമാണ്. എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. എല്ലാവര്‍ക്കും എല്ലാം അറിയുന്നതാണല്ലോ.

ഒരു കുടുംബിനി ആയിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ എനിക്ക് അതു വിധിച്ചിട്ടില്ലായിരുന്ന, രേഖ പറയുന്നു,അഭിനയത്തില്‍ എത്തിയതിനെ കുറിച്ചും നടി അഭിമുഖത്തില്‍ പറയുന്നുണ്ട്. തുടക്കത്തി മനസ്സില്‍ അഭിനയമോഹം ഇല്ലായിരുന്നു എന്നാണ് നടി പറയുന്നത്. ക്യാപ്റ്റന്‍ രാജു ആയിരുന്നു രേഖയെ സീരിയലിലേയ്ക്ക് കൊണ്ട് വന്നത്. ”ചെറുപ്പത്തില്‍ അഭിനയമോഹം ഉണ്ടായിരുന്നില്ല. ക്യാപ്റ്റന്‍ രാജു അങ്കിള്‍ ഞങ്ങളുടെ കുടുംബ സുഹൃത്ത് ആയിരുന്നു. അദ്ദേഹത്തിന്റെ സീരിയലിലൂടെയാണ്എത്തുന്നത്.

” രാജു അങ്കിളിന്റെ പുതിയ സീരിയലിനു വേണ്ടി നായികയെ അന്വേഷിക്കുന്ന സമയമായിരുന്നു. ‘രതീഷേ മോള്‍ ഉണ്ടല്ലോ, നമുക്കൊന്ന് ശ്രമിച്ചു നോക്കിയാലോ’ എന്ന് അദ്ദേഹം അച്ഛനോട് ചോദിച്ചു. അങ്ങനെ സ്‌ക്രീന്‍ ടെസ്റ്റ് നടത്തി. അതു ശരിയായി. അങ്ങനെയാണ് അഭിനയിക്കാന്‍ തുടങ്ങുന്നത്. 14ാം വയസ്സില്‍ ആയിരുന്നു അത്. ഇപ്പോള്‍ അഭിനയം എന്റെ ജോലി ആണ്. എന്റെ ജോലി എന്റെ ദൈവമാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു.