ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സണ്ണി ‘ സെപ്റ്റംബര്‍ 23-ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യുകയാണ്. ഇപ്പോഴിതാ ചിത്രത്തിലേക്ക് ജയസൂര്യ എത്തിയതിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് സംവിധായകന്. തികച്ചും അവിചാരിതമായിട്ടാണ് ഈ സിനിമയിലേക്ക് ജയസൂര്യ എത്തിയതെന്ന് മനോരമയുമായുള്ള അഭിമുഖത്തില്‍ രഞ്ജിത് പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകള്‍
ഈ തിരക്കഥ എഴുതി കുറെ കാലത്തിനു ശേഷമാണ് ഞാനിത് ജയനോട് പറയുന്നത്. ജയസൂര്യ ആദ്യം മനസ്സിലേ ഇല്ലായിരുന്നു. പക്ഷേ ആ സമയത്ത് താടിയൊക്കെ വളര്‍ത്തിയ ജയസൂര്യയെ കണ്ടപ്പോള്‍ എനിക്ക് സണ്ണിയുടെ ഛായ തോന്നി. പരിചയമില്ലാത്ത ഒരു നടന്റെ ഒപ്പം ചെയ്താല്‍ ഇതു ശരിയാകുമോ എന്നൊരു സംശയവും എനിക്കുണ്ടായിരുന്നു.
കഥയുടെ ആശയം കേട്ടപ്പോള്‍ ജയന് എക്സൈറ്റഡായി. ഞങ്ങള്‍ നേരില്‍ കാണാന്‍ തീരുമാനിച്ചു. കഥ വിശദമായി കേട്ടപ്പോള്‍ ജയന് ഒരുപാട് സംശയങ്ങളായിരുന്നു. എന്തെങ്കിലും ചെറിയ സംശയം ഉണ്ടെങ്കില്‍ പോലും ഇതു ചെയ്യേണ്ട എന്ന ഞാന്‍ ജയനോട് പറഞ്ഞു. അങ്ങനെ ഒടുവില്‍ ഇതു ചെയ്യേണ്ട എന്നു പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. ഞാന്‍ ഉടന്‍ തന്നെ അടുത്ത നടനെ നോക്കി. കാരണം എനിക്ക് ഇതു ചെയ്തേ പറ്റു എന്ന അവസ്ഥയായിരുന്നു. അങ്ങനെ മറ്റൊരു നടന് കഥ ഇഷ്ടപ്പെട്ടു, ചെയ്യാമെന്നു സമ്മതിച്ചു. അങ്ങനെ അത് അനൗണ്‍സ് ചെയ്യാമെന്ന് ഓര്‍ത്ത സമയത്താണ് ജയന് ഒരു ദിവസം എന്നെ വിളിക്കുന്നത്.
ആ കഥാപാത്രം എന്നെ വല്ലാതെ പിന്തുടരുന്നു, ഞാന്‍ ആ കഥാപാത്രത്തെ സ്വപ്നം കണ്ടു എന്നൊക്കെ ജയന് എന്നോടു പറഞ്ഞു. അതോടെ എനിക്കൊരു സംശയമായി. അദ്ദേഹം പറയുന്നുണ്ടെങ്കില്‍ അതു വെറുതേയല്ല എന്ന് എനിക്കു മനസ്സിലായി. ആറു മാസമെടുത്തു എനിക്ക് ഈ തിരക്കഥ ബോധ്യമാകാന്‍. ഒറ്റയടിക്കു കേള്‍ക്കുമ്പോള്‍ ഏതു നടനും ഒരു സംശയം തോന്നാം. അങ്ങനെ ഞാന്‍ രണ്ടു പേരെയും വച്ച് ഒന്നു കൂടി ആലോചിച്ചപ്പോള്‍ ജയനായിരുന്നു ഒന്നു കൂടി എല്ലാം കൊണ്ടും എന്റെ കഥയ്ക്ക് ചേരുന്ന ഒരാള്‍. പിന്നീട് ഞാന്‍ മറ്റെയാളെ അതു പറഞ്ഞ് ബോധ്യപ്പെടുത്തി. അങ്ങനെ സണ്ണിയായി ജയന് എത്തി.
ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സണ്ണി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലക്കണ്ഠന് നിര്‍വ്വഹിക്കുന്നു.
Read more
സാന്ദ്ര മാധവ്ന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.എഡിറ്റര്‍-സമീര്‍ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്ട്രോളര്-സജീവ് ചന്തിരൂര്‍,കല-സൂരാജ് കുരുവിലങ്ങാട്,മേക്കപ്പ്-ആര് വി കിരണ്‍രാജ്,കോസ്റ്റ്യൂം ഡിസൈനര്‍-സരിത ജയസൂര്യ,സ്റ്റില്‍സ്-നിവിന്‍ മുരളി,പരസ്യക്കല-ആന്റണി സ്റ്റീഫന്‍, സൗണ്ട്-സിനോയ് ജോസഫ്,അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് മോഹന്‍,അസോസിയേറ്റ് ക്യാമറമാന്-ബിനു,