മോഹന്‍ലാലും പ്രണവും മമ്മൂട്ടിയും ദുല്‍ഖറും; ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ സംഭവമാണോ ഇതെന്ന് രഞ്ജിത് ശങ്കര്‍, കമന്റുമായി ആരാധകര്‍

ഇന്നലെയാണ് മമ്മൂട്ടി ചിത്രം ‘ഭീഷ്മ പര്‍വം’ തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത്. മകന്‍ ദുല്‍ഖറിന്റെ തമിഴ് ചിത്രം ‘ഹേ സിനാമിക’യും ഇന്നലെതന്നെയാണ് തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. അതേസമയം തന്നെ മോഹന്‍ലാല്‍ ചിത്രം ആറാട്ടും മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയവും പ്രദര്‍ശനം തുടരുകയുമാണ്.

ഇപ്പോഴിതാ ഇവര്‍ നാല് പേരുടേയും സിനിമകളുടെ ഫ്ളക്സ് തിയേറ്ററിനുള്ളില്‍ ഒരുമിച്ച വെച്ച ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഇത് ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ സംഭവമാണോ’ എന്നാണ് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ചോദിക്കുന്നത്. ‘അപൂര്‍വ ഒത്തുചേരലുകള്‍’ എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ എഴുതി.

Read more

ആരാധകരുടെ നിരവധി കമന്റുകളാണ് രഞ്ജിത് ശങ്കറിന്റെ പോസ്റ്റിന് താഴെ വരുന്നത്. ബിഗ് എം ഫാമിലിയെന്നും ഇത് ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ സംഭവമാണെന്നും ചിലര്‍ കുറിച്ചു.