ആ ഒരൊറ്റ കാരണം കൊണ്ട് പൃഥ്വിരാജ് ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു: രേണുക മേനോൻ

കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ 2002-ൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് താരമാണ് രേണുക മേനോൻ. പിന്നീട് മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, ന്യൂസ്, വർഗ്ഗം, പതാക തുടങ്ങീ ചുരുക്കം ചില സിനിമകളിൽ മാത്രമാണ് രേണുക വേഷമിട്ടിട്ടുള്ളത്.

ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് രേണുക പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. വളരെ പക്വതയോടെ സംസാരിക്കുന്ന വ്യക്തിയാണ് പൃഥ്വി എന്നാണ് രേണുക പറയുന്നത്. അധികം സംസാരിക്കാത്തതുകൊണ്ട് കൊണ്ട് തന്നെ പൃഥ്വിയുടെ ആ ക്യാരക്ടറിനെ ജാഡയാണെന്ന് പലരും അക്കാലത്ത് തെറ്റ്ദ്ധരിച്ചിരുന്നുവെന്നും രേണുക പറയുന്നു.

“ഞാന്‍ കാണുമ്പോഴും രാജു അധികം സംസാരിക്കാത്ത ആളായിരുന്നു. വളരെ പക്വതയോടെ സംസാരിക്കുന്ന വ്യക്തിയായിരുന്നു. ഞാനും സെറ്റില്‍ അധികം സംസാരിക്കാറില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ തമ്മില്‍ അധികം ഇന്ററാക്ഷനുകള്‍ ഉണ്ടായിട്ടില്ല. പക്ഷെ പലരും അധികം സംസാരിക്കാത്ത രാജുവിന്റെ ആ രീതിയെ തെറ്റിദ്ധരിച്ചു. ജാഡയാണെന്ന് കരുതിയിട്ടുണ്ട്. തീര്‍ച്ചയായും എന്നേയും അങ്ങനെ പറഞ്ഞു കാണും എന്നാണ് രേണുക പറയുന്നത്.

പക്ഷെ ഞാനത് അദ്ദേഹത്തിന്റെ സ്വഭാവരീതിയായിട്ടേ കണ്ടിട്ടുള്ളൂ. ചിലര്‍ ഒരുപാട് സംസാരിക്കുന്നവരായിരിക്കും. അതൊക്കെ ഒരോരുത്തരുടേയും പ്രകൃതമാണ്. അധികം സംസാരിക്കാത്തവര്‍ ചിലപ്പോള്‍ അവരുടേതായ കംഫര്‍ട്ട് സ്‌പേസില്‍ നന്നായി സംസാരിക്കുന്നവരുമായിരിക്കാം. ഞാന്‍ ഒരുപാട് സംസാരിക്കാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. അതിനാല്‍ ഞങ്ങള്‍ തമ്മില്‍ ആ സമയത്ത് സംസാരിച്ചിട്ടുണ്ടായിരുന്നില്ല.

വര്‍ഗ്ഗം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴായിരിക്കും എന്തെങ്കിലും സംസാരിച്ചിട്ടുണ്ടാവുക. വളരെയധികം കഠിനാധ്വാനം ചെയ്യുന്ന, ഡയലോഗുകളൊക്കെ പെട്ടെ പഠിക്കുന്ന ആളായിരുന്നു. ഞാനൊക്കെ അതിശ്ശയിച്ചിട്ടുണ്ട്. എനിക്ക് ഡയലോഗ് പെട്ടെന്നു പഠിക്കാന്‍ സാധിക്കില്ല. വര്‍ഗ്ഗം ചെയ്യുമ്പോള്‍ ഒരു ഡയലോഗിലെ ഒരു വാക്ക് ഞാന്‍ മറ്റൊരു വാക്ക് വച്ച് സ്വിച്ച് ചെയ്തു. അപ്പോള്‍ എന്നെ കളിയാക്കി. മലായളം തന്നെ അല്ലേ ഈ പറയുന്നത്. പിന്നെ എന്തിനാ മാറ്റിപ്പറയുന്നതെന്ന് ചോദിച്ചു.

അവരൊക്കെ അങ്ങനെയാണ്. നമ്മുടെ വലിയ താരങ്ങളെല്ലാം അങ്ങനെയാണ്. ലാലേട്ടനും മമ്മൂക്കയുമൊക്കെ. വളരെ പെട്ടെന്ന് ഡയലോഗുകള്‍ പഠിക്കുകയും ഒറ്റ ടേക്കില്‍ വലിയ ഡയലോഗുകള്‍ പറയുകയും ചെയ്യുന്നവര്‍. അവര്‍ അതിനായി ജനിച്ചവരാണ്. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും സിനിമയില്‍ നിന്നും വര്‍ഗ്ഗത്തിലേക്ക് എത്തുമ്പോള്‍ പൃഥ്വിരാജില്‍ ഒരുപാട് മാറ്റമുണ്ടായിട്ടുണ്ട്. എങ്ങനെയാണ് അങ്ങനെ മാറാന്‍ സാധിക്കുന്നത് എന്നറിയില്ല.” എന്നാണ് സൈനക്ക് നൽകിയ അഭിമുഖത്തിൽ രേണുക പറഞ്ഞത്.