ജീവിച്ചുപൊക്കോട്ടെ; വിവാഹമോചന വാര്‍ത്തകളില്‍ പ്രതികരണവുമായി രശ്മി അനില്‍

വിവാഹ മോചനവുമായി ബന്ധപ്പെട്ട് പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെ നടിയും കോമഡി താരവുമായ രശ്മി അനില്‍. ‘ഞങ്ങള്‍ പിരിഞ്ഞില്ല സുഹൃത്തുക്കളേ.വെറുതെ പറഞ്ഞുണ്ടാക്കല്ലേ. പിരിയാന്‍ ഒട്ട് തീരെ താല്‍പര്യവുമില്ല. ജീവിച്ചു പൊക്കോട്ടെ. പറഞ്ഞു പറഞ്ഞു ഇപ്പോള്‍ ഡിവോഴ്സായി എന്നു വരെയായി.’ എന്ന് രശ്മി ഫെയ്‌സബുക്കില്‍ കുറിച്ചു.

വിവാഹ മോചനം നടന്നുവെന്ന് നിരന്തരം സന്ദേശങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് രശ്മിയുടെ വിശദീകരണ പോസ്റ്റ്. ഹാസ്യ നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം നേടിയിട്ടുള്ള താരമാണ് രശ്മി. സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ഭര്‍ത്താവിനോടാണ് അംഗീകാരത്തിന് ഏറ്റവും കടപ്പെട്ടതെന്ന് രശ്മി പറഞ്ഞിരുന്നു.”

Read more

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട്, എന്നെ ഫീല്‍ഡില്‍ കൊണ്ടുവന്ന എല്ലാവരോടും ഞാന്‍ ചെയ്ത ഷോകളിലെ ഭാഗമായ എല്ലാവരോടും ഒരു വാക്കില്‍ തീരില്ല ഒരായിരം നന്ദി. ഏറ്റവും കടപ്പാട് എന്റെ ഏട്ടനോടാണ്, നിഴലുപോലെ എന്റെ കൂടെയുള്ള എന്റെ കുഞ്ഞുകുഞ്ഞു ഇഷ്ടങ്ങളും അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന എന്റെ ഏട്ടനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ്.നന്ദി.” രശ്മി 2020ല്‍ പറഞ്ഞ വാക്കുകള്‍.