ലാലേട്ടന്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞ് സെറ്റിലെ എല്ലാവരും പോയി, ഞാന്‍ അന്ന് നിവൃത്തിയില്ലാതെ പോയതാണ്, വാശിയാണ്: രശ്മി അനില്‍

മോഹന്‍ലാലിനെ കാണാന്‍ പോകാത്തത് അടക്കം തന്റെ വാശികളെ കുറിച്ച് പറഞ്ഞ് നടി രശ്മി അനില്‍. മോഹന്‍ലാലിനൊപ്പം അഭിനയിക്കണം എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്നാല്‍ മോഹന്‍ലാലിനെ നേരിട്ട് കാണാനുള്ള അവസരങ്ങള്‍ ഉണ്ടായിട്ടും താന്‍ പോകാറില്ല എന്നാണ് രശ്മി പറയുന്നത്.

തന്റെ ഏറ്റവും വലിയ സ്വപ്നമാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കണം എന്നത്. എന്നെങ്കിലും ലാലേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ നേരില്‍ കാണാനായി പോകൂ എന്ന് ഭയങ്കര വാശിയും ഉണ്ടായിരുന്നു. അത് കാരണം കാണാന്‍ അവസരം കിട്ടിയിട്ടും ഒഴിഞ്ഞു നിന്നു.

ഒരു അവാര്‍ഡ് ഷോയ്ക്ക് പോയപ്പോള്‍ അവിടെ തൊട്ടടുത്ത് തന്നെ ലാലേട്ടനുള്ള കാര്യം താന്‍ അറിഞ്ഞു. പക്ഷെ പോയില്ല. തന്റെ ഉള്ളില്‍ വാശിയായിരുന്നു. എന്നാണോ താന്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത് അന്ന് മാത്രമേ നേരില്‍ കാണൂ എന്ന്.

എല്ലാവരും പറഞ്ഞിട്ടും താന്‍ പോയില്ല. പിന്നീട് ഒരു സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന സമയത്ത്, തൊട്ടടുത്ത ലൊക്കേഷനില്‍ മറ്റൊരു സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി ലാലേട്ടന്‍ വന്നിട്ടുണ്ട് എന്ന് അറിഞ്ഞു. തന്റെ സെറ്റിലെ എല്ലാവരും പോയി.

Read more

താന്‍ മാത്രം പോകാതിരുന്നാല്‍ എന്ത് കരുതും എന്ന് കരുതി, വേറെ നിവൃത്തിയില്ലാതെ പോയി. കണ്ടു. ആ ഒരൊറ്റ തവണ മാത്രമേ ലാലേട്ടനെ നേരിട്ട് കണ്ടിട്ടുള്ളു എന്നാണ് രശ്മി ഒരു അഭിമുഖത്തില്‍ പറയുന്നത്.