പിറ്റേന്ന് എന്റെ പേര് പത്രത്തില്‍, ഞെട്ടിപ്പോയി; തുറന്നുപറഞ്ഞ് നടി രശ്മി സോമന്‍

വികെപി സംവിധാനം ചെയ്തിരിക്കുന്ന ലൈവ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് തിരിച്ചുവന്നിരിക്കുകയാണ് നടി രശ്മി സോമന്‍. വ്യാജ വാര്‍ത്തകളുണ്ടാക്കുന്ന പ്രശ്‌നമാണ് ലൈവ് എന്ന സിനിമയുടെ പ്രമേയം.

ഇപ്പോഴിതാ യഥാര്‍ത്ഥ ജീവിതത്തില്‍ തന്നെക്കുറിച്ച് വന്ന ഒരു വ്യാജ വാര്‍ത്തയെക്കുറിച്ചും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ചും തുറന്നു സംസാരിച്ചിരിക്കുകയാണ് നടി. കുറച്ചുനാളുകള്‍ക്ക് മുമ്പാണ്, ഈ സംഭവം തുടങ്ങുന്നതിങ്ങനെയാണ്, എന്റെ കസിന്റെ കാര്‍ ആക്‌സിഡന്റായിരുന്നു. ഞാന്‍ ഹെല്‍പ്പ് ചെയ്യാന്‍ ചെന്നതാണ്. പക്ഷേ പേര് വന്നത് രശ്മി സോമന്റെ കാര്‍ ഒരു പയ്യനെ ഇടിച്ചു എന്നാണ്.

അത് കേട്ട് ഞാന്‍ ഞെട്ടി. എന്റെ വീട് ഗുരുവായൂരാണ്. കസിന്‍ വണ്ടി ഓടിച്ച് പോകവെ ഒരു കുട്ടി കാര്‍ ക്രോസ് ചെയ്തു. ഇവന്‍ നിര്‍ത്തിയെങ്കിലും കുട്ടി വീണു. അവര്‍ ആശുപത്രിയില്‍ കൊണ്ട് പോയി. ഞാന്‍ ആശുപത്രിയില്‍ പോയി. അത് കഴിഞ്ഞ് പൊലീസ് സ്റ്റേഷനില്‍ ചെല്ലണമായിരുന്നു.

Read more

ഞാനിവരെയും കൊണ്ട് പൊലീസ് സ്റ്റേഷനില്‍ ചെന്നു. ആരാണ് ഇത്തരത്തിലുള്ള ഒരു ന്യൂസ് കൊടുത്തതെന്ന് എനിക്കറിയില്ല. സംഭവം പിറ്റേ ദിവസം എന്റെ പേരില്‍ പേപ്പറില്‍ വന്നു. എന്റെ വീട്ടിലേക്ക് ഒരുപാട് കോളുകള്‍ വന്നു. റിപ്പോര്‍ട്ടറെ വിളിച്ച് ഇതൊന്ന് മാറ്റിക്കൊടുക്കുമോ എന്ന് ചോദിച്ചപ്പോള്‍ പുള്ളി പറഞ്ഞത് അതൊന്നും സാരമില്ല ഒരു ദിവസം കൊണ്ട് മാറിക്കോളുമെന്നാണെന്നും രശ്മി പറഞ്ഞു.