കാസ്റ്റിംഗ് കൗച്ച് ഞാനും അനുഭവിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി രോഹിണി

കാസ്റ്റിങ് കൗച്ച് സിനിമയുടെ ഭാഗം ആണെന്ന് നടി രോഹിണി. അത് അവിടെ തന്നെയുണ്ട്. നിഷേധിച്ചിട്ട് കാര്യം ഇല്ല. ഞാനും നേരിട്ടുണ്ട്. എനിക്ക് പക്ഷെ ആരുടെയും പേര് തുറന്നുപറയാന്‍ എനിക്ക് താത്പര്യം ഇല്ല. ഇത്രയും കാലം കഴിഞ്ഞു പറയുന്നതില്‍ എനിക്ക് അല്‍പ്പം ബുദ്ധിമുട്ടുണ്ട്. എന്ന് കരുതി പറഞ്ഞവരെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. പിന്തുണക്കുന്നുണ്ട്. എന്നാല്‍ എന്റെ പേഴ്‌സണല്‍ ചോയിസാണ് എനിക്ക് അത് പറയാന്‍ താത്പര്യം ഇല്ല, ഞാന്‍ അന്ന് അതിനെ ഡീല്‍ ചെയ്തതാണ്. രോഹിണി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

സിനിമാ മാത്രമല്ല ജീവിതമെന്ന്് താന്‍ വിശ്വസിക്കുന്നുവെന്നും മറ്റ് ധാരാളം കാര്യങ്ങള്‍ തനിക്കുണ്ടെന്നും അവര്‍ പറഞ്ഞു. എനിക്കുള്ള സമയം ഞാന്‍ എങ്ങനെയാണു ജീവിക്കുന്നത് എന്നുണ്ടല്ലോ. എങ്ങനെയാണ് എന്റെ ഓരോ നിമിഷവും ഓരോ മണിക്കൂറും ഞാന്‍ ചെലവിടുന്നത്. വളരെ വളരെ കെയര്‍ഫുള്‍ ആണ് ഞാന്‍ അക്കാര്യത്തില്‍ . ചുമ്മാ ഇരിക്കുകയാണ് എങ്കിലും ഞാന്‍ സജീവം ആണ്.

Read more

ഞാന്‍ കംപ്ലീറ്റിലി ലിവിങ് എന്ന് പറയാം. എനിക്ക് ആരോടും പരാതിയും പരിഭവവും ഇല്ല. എന്ന് പറഞ്ഞ രോഹിണി സ്ത്രീ സംഘടനകള്‍ സിനിമയില്‍ വേണം എന്നും മീ റ്റു വിനെ സപ്പോര്‍ട്ട് ചെയ്യുന്നുവെന്നും പറയുന്നു.