എന്റെ വിവാഹം ഉറപ്പിച്ച സമയമായിരുന്നു, കിടപ്പറ സീന്‍ ചെയ്യാന്‍ സംവിധായകന്‍ കംഫര്‍ട്ട് ആക്കി, മുറിയിലുണ്ടായത് നാലുപേര്‍ മാത്രം: സാധിക വേണുഗോപാല്‍

വിവാഹം ഉറപ്പിച്ചിരുന്ന സമയത്ത് കിടപ്പറ സീന്‍ ഷൂട്ട് ചെയ്യേണ്ടി വന്ന അനുഭവം തുറന്നു പറഞ്ഞ് നടി സാധിക വേണുഗോപാല്‍. ഒരു ഷോര്‍ട്ട് ഫിലിമിനായി സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ചാണ് സാധിക സംസാരിച്ചത്. തന്നെ കംഫര്‍ട്ട് ആക്കിയാണ് സംവിധായകന്‍ സീന്‍ ചിത്രീകരിച്ചത് എന്നാണ് സാധിക പറയുന്നത്.

”ഒരു സീന്‍ സിനിമയില്‍ വരുമ്പോള്‍ അത് എത്രത്തോളം യാഥാര്‍ത്ഥ്യമാക്കാം എന്നാണ് സംവിധായകന്‍ ഉള്‍പ്പടെയുളളവര്‍ ചിന്തിക്കുന്നത്. അതിനാല്‍ തന്നെ പലയാളുകളും അഭിനേതാക്കളുടെ കംഫര്‍ട്ട് നോക്കണമെന്നില്ല. ആ ഷോര്‍ട്ട് ഫിലിമിലെ ചില സീനുകള്‍ അഭിനയിക്കാന്‍ എനിക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു.”

”കാരണം എന്റെ വിവാഹം ഉറപ്പിച്ച സമയമായിരുന്നു. അപ്പോള്‍ വീട്ടുകാരുടെ ഭാഗത്ത് നിന്നും ചിന്തിക്കണമല്ലോ. എന്നെ കംഫര്‍ട്ട് ആക്കാന്‍ സംവിധായകന്‍ ഒരുപാട് ശ്രമിച്ചു. ആ സമയത്ത് മുറിയില്‍ ക്യാമറാമാനും ഞാനും മറ്റൊരു നടനും മേക്കപ്പ് ആര്‍ടിസ്റ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംവിധായകന്റെ ആ സ്വഭാവം എനിക്ക് ഇഷ്ടപ്പെട്ടു.”

”മലയാള സിനിമയിലും താരങ്ങളെ കംഫര്‍ട്ട് ആക്കിയതിന് ശേഷം അഭിനയിപ്പിക്കുന്ന ഒരുപാട് സംവിധായകന്‍മാരുണ്ട്” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാധിക പറഞ്ഞിരിക്കുന്നത്. അതേസമയം, നിലവില്‍ സീരിയലില്‍ അഭിനയിക്കുകയാണ് സാധിക. സീരിയലില്‍ വേണ്ടത് ഓവര്‍ ആക്ടിങ് ആണെന്നും സാധിക വ്യക്തമാക്കി.

”സീരിയലില്‍ ഓവര്‍ ആക്ടിങ് ആണ് ആവശ്യം. മേക്കപ്പിന്റെ കാര്യമായാലും അങ്ങനെ തന്നെയാണ്. കാരണം പ്രേക്ഷകരെ പിടിച്ചിരുത്തണം. പക്ഷെ മറ്റുളള അഭിനേതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ അഭിനയത്തില്‍ പിറകോട്ടാണെന്ന് തോന്നിയിട്ടുണ്ട്. സിനിമയില്‍ നിന്നും സീരിയലിലേക്ക് വന്നതുകൊണ്ടാണ് ഈ പ്രശ്‌നമെന്ന് പലരും പറഞ്ഞിട്ടുണ്ട്” എന്നാണ് സാധിക പറഞ്ഞത്.

Read more