സായ് പല്ലവി ആത്മീയ പാതയില്‍; ആശങ്കയോടെ ആരാധകര്‍

തെന്നിന്ത്യയില്‍ വലിയ ആരാധകവൃന്ദമുള്ള നടിമാരിലൊരാളാണ് സായ് പല്ലവി. ഇപ്പോഴിതാ, നടിയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സായ് കുടുംബത്തോടൊപ്പം ധര്‍മ്മ ദേവതയില്‍ നിന്നും അനുഗ്രഹം തേടാന്‍ ജന്മനാട്ടിലെത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്.

നടി പരമ്പരാഗത രീതിയിലുള്ള വസ്ത്രം ധരിച്ചാണ് കുടുംബത്തോടൊപ്പം നില്‍ക്കുന്നത്. പരമ്പരാഗത ബഡുഗ ശൈലിയിലാണ് നടി വസ്ത്രം ധരിച്ചിരിക്കുന്നത്. സായ് പല്ലവിയുടെ സഹോദരി പൂജ, സഹോദരന്‍ ജിത്തു എന്നിവരുള്‍പ്പെടെ ചിത്രത്തിലുണ്ട്. ഊട്ടിക്കടുത്തുള്ള ക്ഷേത്രത്തിലെ ഹെത്തായി ഹെബ്ബാ ഉത്സവത്തില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.

നടിയുടെ പുതിയ ചിത്രങ്ങള്‍ ആരാധകരില്‍ തെല്ലൊന്നുമല്ല ആശങ്കയുണ്ടാക്കിയിരിക്കുന്നത്. അടുത്തിടെ മറ്റൊരു ആത്മീയ പങ്കെടുത്ത സായ് പല്ലവിയുടെ ഫോട്ടോകളുംവൈറലായിരുന്നു. തങ്ങളുടെ നടി അഭിനയം വിട്ട് ആത്മീയതയിലേക്ക് മാറുകയാണോ എന്നാണ് ആരാധകരുടെ ആശങ്ക.

Read more

ഗാര്‍ഗിയാണ് സായ് പല്ലവിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കമല്‍ ഹാസന്‍ നിര്‍മ്മിക്കുന്ന ശിവ കാര്‍ത്തികേയന്‍ നായകനായ തമിഴ് ചിത്രത്തില്‍ സായ് പല്ലവി നായികയാകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.