ഷാരൂഖ് ഖാനെയും ഗോവിന്ദയെയും കാണുക എന്നതായിരുന്നു എന്റെ ലക്ഷ്യം, എന്നാല്‍ കണ്ടതോ...: സൈജു കുറുപ്പ്

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനെയും ഗോവിന്ദയെയും കാണാന്‍ പോയതിനെ കുറിച്ച് പറഞ്ഞ് സൈജു കുറുപ്പ്. ബോളിവുഡ് താരങ്ങളെ കാണാന്‍ പോയ തങ്ങള്‍ക്ക് ആകെ കാണാനായത് ഗണേഷ് ആചാരി എന്ന കൊറിയോഗ്രഫറെ മാത്രമാണ് എന്നാണ് സൈജു പറയുന്നത്.

സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോയ അനുഭവമാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. മൂന്നു സുഹൃത്തുക്കളുമായി അന്ന് ഓമ്‌നിയില്‍ നാഗ്പുരില്‍ നിന്ന് മുംബൈ കാണാന്‍ പോയത് മറക്കില്ല. തനിക്ക് അന്ന് ഫോര്‍ വീല്‍ ഓടിക്കാന്‍ അറിയില്ല.

പിന്നിലെ സീറ്റ് ഊരിവച്ച് ബെഡും തലയണയൊക്കെയും ഇട്ട് ലാവിഷ് ആയിട്ടായിരുന്നു യാത്ര. വണ്ടി ഓടിക്കുന്നവര് പറയുന്നതായിരുന്നു ആ ട്രിപ്പിലെ വേദവാക്യം. രണ്ടു ദിവസത്തെ യാത്രയായിരുന്നു. അന്നൊക്കെ വിചാരിച്ചിരുന്നത് മുംബൈയില്‍ ചെന്നാല്‍ ബോളിവുഡ് താരങ്ങളെ കാണാന്‍ പറ്റുമെന്നായിരുന്നു.

അന്നും ഇന്നും ഏറ്റവും അടുത്ത സുഹൃത്ത് രതീഷാണ്. അവന് എന്ന് ജോലിയുണ്ട്. അവന്റെ സ്ഥലത്തായിരുന്നു താമസം. ഗോവിന്ദയെയും ഷാരൂഖ് ഖാനെയും കാണുക എന്നതായിരുന്നു തന്റെ ലക്ഷ്യം. പക്ഷേ, അവിടെ ചെന്നപ്പോഴാണ് രതീഷ് പറയുന്നത് അവരെ ഒന്നും അങ്ങനെ കാണാന്‍ പറ്റില്ലെന്ന്.

Read more

ലോഖണ്ഡ് വാലയില്‍ സിനിമാക്കാര്‍ താമസിക്കുന്ന സ്ഥലത്ത് ചെന്നാല്‍ ചിലപ്പോള്‍ കാണാന്‍ പറ്റുമായിരിക്കും എന്നു കേട്ട് അങ്ങോട്ടു പോയി. ആകെ കാണാന്‍ കഴിഞ്ഞത് ഗണേഷ് ആചാരിയെന്ന കൊറിയോഗ്രഫറെ എന്നാണ് സൈജു കുറുപ്പ് ഒരു മാധ്യത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.