നരന്‍ എന്നും എന്റെ പ്രിയപ്പെട്ടവന്‍; ഓര്‍മ്മ പങ്കുവെച്ച് സാജന്‍ സൂര്യ

മലയാള സീരിയല്‍ പ്രേക്ഷകരുടെ സൂപ്പര്‍ താരമാണ് സാജന്‍ സൂര്യ കുങ്കുമപൂവിലെ മഹേഷ്, ജീവിത നൗകയിലെ ഹരികൃഷ്ണന്‍ അങ്ങനെ നീളുന്നു അദ്ദേഹം ചെയ്ത മികച്ച കഥാപാത്രങ്ങള്‍ ധാരാളമുണ്ട്. അവയില്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട മറ്റൊരു കഥാപാത്രം കൂടെയുണ്ട്, ഭാര്യ സീരിയലിലെ നരന്‍. വാക്കത്തി നരന്‍ എന്ന് ഇരട്ടപ്പേരുള്ള വില്ലത്തരമുള്ള ഒരു കഥാപാത്രം.

വര്‍ഷങ്ങള്‍ക്കിപ്പുറവും തന്റെ ഇന്‍സ്‌റാഗ്രാമില്‍ സാജന്‍ നരനെക്കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പുതുക്കിയിരിക്കുകയാണ്. ഒരു ആരാധകന്‍ അയച്ചുകൊടുത്ത വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് സാജന്‍ തന്റെ പ്രിയ കഥാപാത്രത്തെ വീണ്ടും ഓര്‍മ്മിച്ചത്.

‘നരന്‍ എന്നും എന്റെ പ്രിയപ്പെട്ട കഥാപാത്രമായിരിക്കും , ശ്രീ.പ്രദീപ് പണിക്കര്‍ എനിക്കു നല്കിയ ഭാഗ്യമാണ് കുങ്കുമപ്പൂവിലെ മഹേഷും ഭാര്യയിലെ നരനും. രണ്ടും ഏഷ്യാനെറ്റ് കുടുംബത്തില്‍. ഇപ്പോ ഇത് ചെയ്തു തന്ന് ഓര്‍മ്മിപ്പിച്ച പ്രിയ കൂട്ടുകാരി നന്ദി,’ സാജന്‍ എഴുതി.

മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു ഭാര്യ. സാജന് പുറമെ, റോണ്‍സണ്‍ വിന്‍സെന്റ്, മൃദുല വിജയ്, രാജേഷ് ഹെബ്ബാര്‍ എന്നിവരായിരുന്നു സീരിയലിലെ മറ്റു അഭിനേതാക്കള്‍.

View this post on Instagram

A post shared by Sajansooreya Sooreya (@sajansooreya)