എന്നെ മുഴുവനായും നശിപ്പിച്ചു; തുറന്നുപറഞ്ഞ് സജി നായര്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ അഭിനേതാവാണ് സജി ജി നായര്‍. നടി ശാലു മേനോനായിരുന്നു സജിയുടെ ഭാര്യ. അടുത്തിടെ ഇരുവരും പിരിഞ്ഞിരുന്നു. ഇപ്പോഴിതാ, തനിക്കും വിവാദങ്ങളില്‍ പലതും പറയാനുണ്ട് സമയം ആകുമ്പോള്‍ എല്ലാം പറയാം എന്ന് പറഞ്ഞിരിക്കുകയാണ് സജി. ഇപ്പോള്‍ അഭിനയത്തില്‍ മാത്രമാണ് തന്റെ പൂര്‍ണ ശ്രദ്ധയെന്നും സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.

‘ഞാനും തിരിച്ചു പറയാന്‍ തുടങ്ങിയാല്‍ മറ്റുള്ളവരുമായി ഒരു വ്യത്യാസവും ഇല്ലാതെയാകും. കുറച്ചധികം പറയാനുണ്ട്, പറയാനുള്ള സമയമാകുമ്പോള്‍ എല്ലാം പറയും. ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയാനുള്ളത് അല്ലല്ലോ നമ്മുടെയൊക്കെ ജീവിതം. എന്നെ മുഴുവനായും നശിപ്പിച്ചു എന്ന് മാത്രമേ എനിക്കിപ്പോള്‍ പറയാനുള്ളു. എന്റെ ശ്രദ്ധ ഇപ്പോള്‍ അഭിനയത്തിലാണ്. മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാന്‍ സമയമില്ല’- സജി പറഞ്ഞു.

2022 മരണത്തിനും ജീവിതത്തിനുമിടയിലൂടെ കടന്നുപോയ വര്‍ഷമാണെന്നും സജി പറഞ്ഞു. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്നോടൊപ്പം കൂടിയ പലരുടേയും മുഖംമൂടികള്‍ തിരിച്ചറിഞ്ഞ വര്‍ഷമാണ്, അദ്ദേഹം പറയുന്നു.

Read more

ഏഴ് കൊല്ലത്തെ പ്രൊഫഷണല്‍ നാടകത്തിന് ശേഷമാണ് സജി സീരിയല്‍ ലോകത്തേക്ക് എത്തുന്നത്. കൃഷ്ണകൃപാസാഗരം മുതല്‍ സ്വാമി അയ്യപ്പന്‍ വരെയുള്ള നിരവധി പുരാണ സീരിയലുകളില്‍ നടന്‍ അഭിനയിച്ചു. നാരദനായി അഭിനയിച്ചാണ് സജി കയ്യടി നേടിയത്. 17 കൊല്ലം സ്ഥിരം നാരദനായി അഭിനയിച്ചിട്ടുണ്ട് സജി. യുഗപുരുഷന്‍ മുതല്‍ മഹാഗുരുവരെ കുമാരനാശാനായും അഭിനയിച്ചു.