'എനിക്ക് അച്ഛനാകണമെന്ന് നല്ല ആഗ്രഹമുണ്ട്, പക്ഷെ ഇന്ത്യന്‍ നിയമം സമ്മതിക്കുന്നില്ല'; ഇനി എന്ത് ചെയ്യാനാകുമെന്ന് നോക്കണം: സല്‍മാന്‍ ഖാന്‍

തനിക്ക് ഒരു അച്ഛനാകാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ സല്‍മാന്‍ ഖാന്‍. ഒരു കുട്ടി വേണമെന്ന് ഒരിക്കല്‍ ചിന്തിച്ചിരുന്നു എന്നും എന്നാല്‍ ഇന്ത്യയിലെ നിയമങ്ങള്‍ കാരണം അതിന് സാധിച്ചില്ലെന്നും സല്‍മാന്‍ ഒരഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യ ടിവിയുടെ ‘ആപ് കി അദാലത്ത്’ എന്ന പരിപാടിയിലായിരുന്നു സല്‍മാന്‍ താനൊരു ഒരു കുട്ടിക്ക് വേണ്ടിയെടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് പറഞ്ഞത്. ‘എന്ത് പറയാന്‍, അതായിരുന്നു പ്ലാന്‍. ഒരു കുട്ടിക്ക് വേണ്ടി ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ നിയമമനുസരിച്ച് അത് സാധ്യമല്ല.

ഇനി എന്ത് ചെയ്യാന്‍ കഴിയുമെന്ന് നോക്കണം,’ നടന്‍ പറഞ്ഞു. കുട്ടികളോടുള്ള നടന്റെ സ്‌നേഹം വളരെ പ്രസിദ്ധമാണ്. നടന്റെ സഹോദരി അര്‍പിത ഖാന് രണ്ട് മക്കളാണ്. അയത് ശര്‍മ്മയും അഹില്‍ ശര്‍മ്മയും. സല്‍മാന്റെ മറ്റൊരു സഹോദരി അല്‍വിറ ഖാനും രണ്ട് കുട്ടികളുണ്ട്.

Read more

അലിസെ അഗ്‌നിഹോത്രിയും അയാന്‍ അഗ്‌നിഹോത്രിയും. സഹോദരന്മാരായ സൊഹൈലിനും അര്‍ബാസിനും മക്കളുണ്ട്.