പുഷ്പയിലേക്ക് വിളിച്ചപ്പോള്‍ വീട്ടില്‍ അടങ്ങി ഇരിക്കാനാണ് കുടുംബം പറഞ്ഞത്, വിവാഹമോചനം കഴിഞ്ഞ സമയത്തായിരുന്നു അത്: സാമന്ത

‘പുഷ്പ’ സിനിമയിലെ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു സാമന്തയുടെ ഐറ്റം ഡാന്‍സ്. നായികയായ എത്തിയ രശ്മികയ്‌ക്കൊപ്പം തന്നെ സാമന്തയുടെ കാമിയോ റോളും ശ്രദ്ധ നേടിയിരുന്നു. ‘ഊ അണ്ടവാ’ എന്ന ഗാനരംഗത്തിലാണ് സാമന്ത എത്തിയത്.

വിവാഹമോചനം കഴിഞ്ഞിരിക്കുന്ന സമയത്താണ് സാമന്ത ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ ഗാനത്തില്‍ താന്‍ അഭിനയിക്കുന്നത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊന്നും ഇഷ്ടമല്ലായിരുന്നു, വീട്ടില്‍ അടങ്ങിയിരിക്കാനാണ് അവര്‍ പറഞ്ഞത് എന്നാണ് സാമന്ത ഇപ്പോള്‍ പറയുന്നത്.

പുഷ്പയിലെ ഗാനം അവതരിപ്പിക്കാനുള്ള ഓഫര്‍ വന്നത് വിവാഹമോചനത്തിന്റെ തയ്യാറെടുപ്പുകള്‍ക്കിടയിലായിരുന്നു. വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും പറഞ്ഞത് വീട്ടിലിരിക്കാനും ഇങ്ങനെയൊരു പാട്ടിന് വേണ്ടി നൃത്തം ചെയ്യരുത് എന്നുമായിരുന്നു.

വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കള്‍ വരെ ഇക്കാര്യമാണ് ആവശ്യപ്പെട്ടത്. പക്ഷേ ചെയ്യും എന്നായിരുന്നു തന്റെ നിലപാട്. എന്തുകൊണ്ട് ഒളിച്ചിരിക്കണം എന്നുമാത്രമാണ് ആ സമയത്ത് ചിന്തിച്ചത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. വിവാഹ ജീവിതത്തില്‍ തന്റെ 100 ശതമാനവും നല്‍കി.

Read more

പക്ഷേ ശരിയായില്ല. പാട്ടിന്റെ വരികള്‍ ആകര്‍ഷിച്ചിരുന്നു. പിന്നെ കരിയറില്‍ ഇങ്ങനെയൊരു നൃത്തരംഗം ചെയ്തിട്ടുമില്ലായിരുന്നു. ആ സിനിമയിലെ മറ്റൊരു കഥാപാത്രത്തെ പോലെയാണ് ആ ഗാനരംഗത്തെ കണ്ടത്, അല്ലാതെ ഐറ്റം നമ്പറായല്ല എന്നാണ് സാമന്ത ഒരു അഭിമുഖത്തിനിടെ തുറന്നു പറഞ്ഞിരിക്കുന്നത്.