‘ബൂമറാംഗ്’ സിനിമയുടെ പ്രമോഷന് വരാതിരുന്നതിനെ തുടര്‍ന്ന് നടി സംയുക്തയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നടന്‍ ഷൈന്‍ ടോം ചാക്കോയും ചിത്രത്തിന്റെ നിര്‍മ്മാതാവും അടക്കം ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തന്നെ വെറുക്കുന്നവര്‍ക്ക് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് സംയുക്ത.
ഒരു അഭിമുഖത്തിനിടെ ആയിരുന്നു സംയുക്തയുടെ പ്രതികരണം. മൂന്ന് സാധനങ്ങള്‍ തരാം അതില്‍ ഓരോന്ന് ആര്‍ക്കൊക്കെ കൊടുക്കും എന്ന് പറയാനാണ് അവതാരകന്‍ ആവശ്യപ്പെട്ടത്. കണ്ണാടി, കത്തി, ക്ലാപ് ബോര്‍ഡ് എന്നിവയാണ് സാധനങ്ങള്‍. കണ്ണാടിയും ക്ലാപ് ബോര്‍ഡും താന്‍ തന്നെ എടുക്കും എന്നാണ് സംയുക്ത പറഞ്ഞത്.
എങ്കില്‍ കത്തി ഹേറ്റേഴ്സിന് കൊടുക്കാം എന്ന് അവതാരകന്‍ പറഞ്ഞപ്പോഴായിരുന്നു സംയുക്തയുടെ മറുപടി വന്നത്. ”ഹേറ്റേഴ്സിനെ ഞാന്‍ കെട്ടിപിടിക്കാം, ചോക്ലേറ്റ് നല്‍കാം, അവര്‍ക്ക് എന്തിനാണ് കത്തി നല്‍കുന്നത്. ഞാന്‍ അവരോടൊന്നും ചെയ്തിട്ടില്ലല്ലോ” എന്നാണ് സംയുക്ത പറയുന്നത്.
തന്നെ കുറിച്ച് വരുന്ന നെഗറ്റീവ് കാര്യങ്ങളൊന്നും താന്‍ നോക്കാറില്ല എന്നും സംയുക്ത പറഞ്ഞിരുന്നു. തന്നെ സംന്ധിച്ച് വരുന്ന നെഗറ്റീവ് ഒന്നും താന്‍ നോക്കാറില്ല. തനിക്ക് അതിനുള്ള സമയവും സാവകാശവും ഇല്ല. നേരം ഉള്ളവരല്ലേ ഇരുന്ന് നെഗറ്റീവുകള്‍ പറയുന്നത്, അതവര്‍ പറഞ്ഞോട്ടെ എന്നും സംയുക്ത വ്യക്തമാക്കി.
Read more
”എന്ത് മേനോന്‍ ആയാലും, നായരായാലും, ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം” എന്നാണ് ഷൈന്‍ പറഞ്ഞത്. ‘ഞാന്‍ ചെയ്യുന്ന സിനിമകള്‍ വലിയ റിലീസാണ്. 35 കോടി സിനിമ ചെയ്യുകയാണ്. എനിക്ക് എന്റേതായ കരിയര്‍ ഉണ്ട്. അത് നോക്കണം” എന്നാണ് സംയുക്ത പറഞ്ഞത് എന്നായിരുന്നു നിര്‍മ്മാതാവ് പറഞ്ഞത്.