പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കും പ്രതിഷേധത്തിനുമെതിരെ നടന് ശരത് അപ്പാനി. എന്തൊക്കെ ആക്രമണങ്ങള്‍ തനിക്കെതിരെ നടന്നാലും എന്നത്തെയും പോലെ അയാള്‍ സ്വസ്ഥമായി ശങ്കയില്ലാതെ ജീവിക്കും. ഈ കാട്ടികൂട്ടുന്ന അക്കപ്പോരുകള്‍ ഒന്നും അയാളെ ബാധിക്കില്ല. കാരണം അയാളുടെ പേര് പൃഥ്വിരാജ് എന്നാണെന്നും ശരത് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ശരത് അപ്പാനിയുടെ കുറിപ്പ്:
നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത മനുഷ്യര്‍.. നമുക്ക് ചുറ്റിലും വളരെ കുറവാണ് അങ്ങനെ ഉള്ളവര്‍. കൃത്യമായ കാഴ്ചപ്പാട്, രാഷ്ട്രീയം, അഭിപ്രായം എല്ലാം വ്യക്തമായി കൃത്യമായി പറയാന്‍ കുറച്ച് ഉറപ്പ് വേണം. നല്ല ഒറിജിനല്‍ നട്ടെല്ല് വേണം. മാധ്യമ സിന്‍ഡിക്കേറ്റിന്റെ അമ്പേറ്റ് വാങ്ങിയിട്ടും ഫെയ്സ്ബുക് വെട്ടുക്കിളികൂട്ടത്തിന്റെ കൊത്തേറ്റു വാങ്ങിയിട്ടും നെഞ്ചും വിരിച്ചു നട്ടെല്ല് നിവര്‍ത്തി മുന്നോട്ട് നടന്ന മനുഷ്യനാണ് അത്.
അയാളെയാണ് നിങ്ങള്‍ കത്താത്ത ശൂ ശബ്ദമുള്ള ഓലപ്പടക്കം കാണിച്ചു പിപ്പിരി കാട്ടുന്നത്.. നിങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി അയാള്‍ എന്നത്തേയും പോലെ രാവിലെ എഴുന്നേല്ക്കും കുളിക്കും പല്ല് തേക്കും സിനിമ കാണും ഫാമിലിയുമായി ചിലവഴിക്കും.. എന്നത്തേയും പോലെ അയാള്‍ സ്വസ്ഥമായി ശങ്കയില്ലാതെ ജീവിക്കും. ഇതൊന്നും, ഈ കാട്ടികൂട്ടുന്ന അക്കപോരുകള്‍ ഒന്നും അയാളെ ബാധിക്കില്ല.
കാരണം അയ്യാളുടെ പേര് പൃഥ്വിരാജ് എന്നാണ്.. സുകുമാരന്‍ മല്ലികാ മകന് പൃഥ്വിരാജ്.. NB: നാട്ടുകാര്‍ പൂജ്യം തന്നു മൂലക്കിരുത്തിയില്ലേ ഇനി എങ്കിലും വിഷവായും വച്ചു ചുമ്മാതിരുന്നൂടെ?? ഇഷ്ടല്ല്യാ??