സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്ന പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഭയം തോന്നുന്നുവെന്ന് നടന്‍ ഷാജു ശ്രീധര്‍. തങ്ങളുടെ വിവാഹം കാറും നൂറ്റൊന്നു പവനും കാണിക്ക വച്ചായിരുന്നില്ല, ഇനിയുള്ള കാലം ഒരേ മനസോടെ ജീവിക്കണമെന്ന് തീരുമാനിച്ചും ആഗ്രഹിച്ചും ആയിരുന്നുവെന്ന് ഷാജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
“”അന്ന് കാറും നൂറ്റൊന്നു പവനും കാണിക്ക വെച്ച് വന്നതല്ല… ഇനിയുള്ള കാലം ഒരേ മനസ്സോടെ ജീവിക്കണമെന്ന് തീരുമാനിച്ചും ആഗ്രഹിച്ചും ഇറങ്ങിത്തിരിച്ചവര്‍.. പക്ഷെ ഇന്ന് വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഭയപ്പാട് തോന്നുന്നു. രണ്ടു പെണ്‍മക്കളുടെ മാതാപിതാക്കളാണ് ഞങ്ങളും…..”” എന്നാണ് ഷാജുവിന്റെ കുറിപ്പ്.
പഴയകാല നടി ചാന്ദ്‌നി ആണ് ഷാജുവിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇവരുടെത്. 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടി വിവാഹം ചെയ്ത ഓര്‍മ്മകള്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ ഷാജു ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. നന്ദന, നീലാഞ്ജന എന്നിവരാണ് ഇവരുടെ മക്കള്‍.
Read more
നീലാഞ്ജന അയ്യപ്പനും കോശിയും സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ മകളായി അഭിനയിച്ചിട്ടുണ്ട്. STD X-E 99 BATCH എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് നന്ദന.