'അച്ഛനോട് ജീവിതത്തില്‍ ഏറ്റവും ഇഷ്ടം തോന്നിയ, എന്റെ മകനോട് അസൂയ തോന്നിയ നിമിഷം ഇതാണ്'; കുറിപ്പുമായി ഷമ്മി തിലകന്‍

അച്ഛന്‍ തിലകന്‍ തനിക്കെന്നും സൂപ്പര്‍ ഹീറോ ആണെന്ന് നടന്‍ ഷമ്മി തിലകന്‍. ഫാദേഴ്‌സ് ഡേയിലാണ് തിലകനെ അനുസ്മരിച്ചു കൊണ്ടുള്ള കുറിപ്പ് താരം പങ്കുവച്ചത്. തന്റെ മകനോട് അസൂയ തോന്നിയ നിമിഷമാണിത് എന്ന് കുറിച്ചു കൊണ്ട് തിലകന്‍ മകന്‍ അഭിമന്യുവിനെ എടുത്തു നില്‍ക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

ഷമ്മി തിലകന്റെ കുറിപ്പ്:

സൂര്യനെ പോല്‍ തഴുകി ഉറക്കമുണര്‍ത്തിയിരുന്നൊന്നുമില്ല..; കിലുകില്‍ പമ്പരം പോലെ തിരിഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമനസ്സറിയാതെ മയങ്ങൂ.. വാവാവോ എന്ന് ചാഞ്ചക്കം പാടിത്തന്നിട്ടുമില്ല. എന്നിട്ടും അച്ഛനെയായിരുന്നെനിക്കിഷ്ടം..!

സൂപ്പര്‍ഹീറോ തന്നെയായിരുന്നു അച്ഛന്‍ എനിക്കെന്നും..! ഈ പിതൃദിനത്തില്‍..; എനിക്ക് അച്ഛനോട് ജീവിതത്തില്‍ ഏറ്റവും ഇഷ്ടം തോന്നിയ അസുലഭ മുഹൂര്‍ത്തമാണ് പങ്കുവെയ്ക്കാനുള്ളത്..! എന്റെ മകനോട് എനിക്ക് അസൂയ തോന്നിയ നിമിഷം…!

Read more