ഷെയ്ന്‍ എനിക്ക് തന്നത് എട്ടിന്റെ പണി, നടന്റെ അമ്മ പറയുന്നത് കേട്ട് ഞെട്ടിപ്പോയി: തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്

നടന്‍ ഷെയ്‌നെതിരെ  സജി നന്ത്യാട്ട് ഉന്നയിച്ച ആരോപണങ്ങള്‍ ശ്രദ്ധ നേടുകയാണ്. ‘ലിജിന്‍ ജോസും ഞാനും ഷെയ്ന്‍ നിഗത്തെ കാണാന്‍ പോവുകയാണ്. വെയില്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയമാണ്. രാത്രി ഷെയ്ന്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ ചെന്നു’

‘അവിടെ വെച്ച് കഥയെല്ലാം എനിക്കറിയാം എന്ന് എന്നോട് പറഞ്ഞു. എന്നോടൊപ്പം ഈ പടം കോ പ്രൊഡ്യൂസ് ചെയ്യാന്‍ വന്നതാണ് സാന്ദ്ര തോമസ്. അഡ്വാന്‍സ് തന്നേക്കെന്ന് ഷെയ്ന്‍ പറഞ്ഞു. സാന്ദ്രയെ വിളിച്ച് ചോദിച്ചപ്പോള്‍ അഡ്വാന്‍സ് കൊടുത്തോളൂ എന്ന് പറഞ്ഞു. പത്ത് ലക്ഷം രൂപയുടെ ചെക്ക് കൊടുത്തു. ചെക്കിലെഴുതാന്‍ ഒഫീഷ്യല്‍ പേരെന്താണെന്ന് ചോദിച്ചു. അതെഴുതേണ്ട ഞാനെഴുതാം എന്ന് ഷെയ്ന്‍ പറഞ്ഞു’

‘അവസാനം പ്രൊജക്ട് ഓണായി. ഷെയ്ന്‍ നിഗം അഡ്വാന്‍സ് വാങ്ങിച്ചു എന്ന ധൈര്യത്തില്‍ ഞങ്ങളിതിന്റെ ബാക്കി കാര്യങ്ങള്‍ നടത്തുകയാണ്. പങ്കജ് ദുബൈ എന്ന ഹിന്ദിയിലെ സ്‌ക്രിപ്റ്റ് റൈറ്റര്‍ക്കും അഡ്വാന്‍സ് കൊടുത്തു. സംവിധായകന്‍ ലിജിന്‍ ജോസിനും മൂന്ന് ലക്ഷത്തിഎഴുപതിനായിരം രൂപ കൊടുത്തു’

ഇതിനിടെയാണ് വെയില്‍ സിനിമാ വിഷയമുണ്ടായത്. . ചാനലില്‍ ചര്‍ച്ചകള്‍ നടക്കുന്നു. ഷെയ്ന്‍ നിഗത്തിന്റെ അമ്മ പറയുകയാണ് സജി നന്ത്യാട്ട് ഞങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് തന്നെന്ന്. ഞാന്‍ ഞെട്ടിപ്പോയി. പ്രേക്ഷകരുടെ മുന്നില്‍ മോശക്കാരനായി മാറി’

‘എനിക്കത് വലിയ ആഘാതമായിപ്പോയി. ജീവിതത്തില്‍ ഇന്നുവരെ ഞാന്‍ വണ്ടിച്ചെക്ക് കൊടുത്തിട്ടില്ല. ഞാന്‍ നേരെ യൂണിയന്‍ ബാങ്കില്‍ പോയി. പിറ്റേ ദിവസം ബാങ്കില്‍ പോയി മാനേജരെ കണ്ടു. സ്‌കെച്ച് പെന്‍ കൊണ്ട് എഴുതിയതിനാല്‍ പണം മാറാത്തതായിരുന്നു’

Read more

ഷെയ്ന്‍ നിഗത്തെ വെച്ച് പടമെടുക്കാത്ത എനിക്ക് നഷ്ടമുണ്ടായി,’ സജി നന്ത്യാട്ട് പറഞ്ഞു.