അവളെന്നെ പല വേഷങ്ങളും കെട്ടിക്കുന്നു, ഇവളെ വിശ്വസിച്ചാണ് ഞാന്‍ അതെല്ലാം ധരിക്കുന്നത്: നിത്യ ദാസ്

അമ്മയായത്തിന് ശേഷം വന്ന മാറ്റത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി നിത്യ ദാസ്. സിനിമാ ജീവിതത്തെ കുറിച്ചും മക്കളെകുറിച്ചുമുള്ള പുതിയ വിശേഷങ്ങളെക്കുറിച്ചും താരം അഭിമുഖത്തിൽ പങ്കുവച്ചു. മകൾക്കൊപ്പം താൻ ആണ് വളരുന്നത് എന്ന് പറയുകയാണ് നടി.

‘മകൾക്കൊപ്പം ഞാനാണ് വളരുന്നത്. നൈനയാണ് ഇന്നെന്റെ ഡിസൈനര്‍. എന്റെ ഡ്രസ്സിങ് സ്റ്റൈലിലും ആറ്റിറ്റിയൂഡിലുമെല്ലാം മോളുടെ സ്വാധീനമുണ്ട്. അവളെന്നെ പല വേഷങ്ങളും കെട്ടിക്കുന്നു. ഞാന്‍ ഓരോന്നും ധരിക്കുമ്പോള്‍ ഇതല്ല ഇപ്പോഴത്തെ ട്രെന്‍ഡെന്ന് പറഞ്ഞ് വസ്ത്രങ്ങള്‍ തെരഞ്ഞെടുത്ത് തരും. ഇവളെ വിശ്വസിച്ചാണ് ഞാന്‍ അതെല്ലാം ധരിക്കുന്നത്’ എന്നും താരം പറഞ്ഞു.

നല്ലതും ചീത്തയുമായ അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ട്. ഞാന്‍ സന്തോഷവതിയാണ്. പുതിയകാലത്തെ ട്രെന്‍ഡിനനുസരിച്ച് ജീവിക്കാനും ആ ഒഴുക്കിനൊത്ത് മുന്നോട്ടുപോകാനും പ്രാപ്തയാക്കുന്നത് നൈന തന്നെയാണ് എന്നും നിത്യ അഭിമുഖത്തിൽ പറഞ്ഞു.

‘ഈ പറക്കും തളിക’യിലെ ബസന്തി എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നിത്യ ദാസ്. ബസന്തി എന്ന നിത്യയുടെ കഥാപാത്രത്തിന് ആരാധകര്‍ ഏറെയാണ്. 2001ല്‍ പുറത്തിറങ്ങിയ പറക്കും തളികയ്ക്ക് ശേഷം നിരവധി അവസരങ്ങള്‍ നിത്യയെ തേടി എത്തിയിരുന്നു. പതിനഞ്ച് വര്‍ഷത്തിനുശേഷം വീണ്ടും നായികയായി പള്ളിമണി എന്ന സിനിമയിൽ അഭിനയിച്ചിരുന്നു.

Read more