'ഭയങ്കര ദേഷ്യം വരുന്ന ആളാണ് ഞാന്‍.. അതോര്‍ക്കുമ്പോള്‍ കഴുത്തിലൊക്കെ ചൊറിയാന്‍ തുടങ്ങും'; പുറത്ത് പോകാന്‍ മടിയാണെന്ന് ഷീലു എബ്രഹാം

ചെറുതും വലുതുമായ നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഷീലു എബ്രഹാം. സിനിമയില്‍ എത്തുന്നതിന് മുമ്പ് നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു ഷീലു. നിര്‍മ്മാതാവ് എബ്രഹാം മാത്യുവിനെ വിവാഹം ചെയ്തതോടെയാണ് നഴസിംഗ് ജോലി താരം വിട്ടത്. പുറത്ത് പോകാന്‍ മടിയുള്ള ആളാണ് താനെന്ന് പറയുകയാണ് ഷീലു ഇപ്പോള്‍.

ഒസിഡിയുള്ളയാളാണ് താന്‍. സാധനങ്ങള്‍ കറക്ടായി വെക്കണം. അല്ലെങ്കില്‍ ഭയങ്കര ദേഷ്യം വരും. അധികം തുണികള്‍ വാങ്ങാന്‍ പോകാറില്ല. അത് എന്തു കൊണ്ടാണെന്ന് പറയുമ്പോള്‍ ആള്‍ക്കാര്‍ എങ്ങനെ എടുക്കുമെന്ന് തനിക്കറിയില്ല. കടയില്‍ പോയി റെഡിമെയ്ഡ് സാധനങ്ങള്‍ വാങ്ങുമ്പോള്‍ അത് നമ്മള്‍ ഇട്ട് നോക്കണം.

അത് ഒരുപാട് പേര്‍ ഇട്ടു നോക്കിയിട്ട് വച്ചതായിരിക്കും. അപ്പോള്‍ തനിക്ക് കഴുത്തിലൊക്കെ ചൊറിയാന്‍ തുടങ്ങും. തന്റെ മൈന്‍ഡിലെ പ്രശ്‌നമാണത്. അതുകൊണ്ട് ഡ്രസ് എടുക്കാന്‍ പോകുകയാണെങ്കില്‍ പ്രിപെയ്ഡ് ആയിരിക്കും. വന്നയുടന്‍ കുളിക്കും.

Read more

വാങ്ങിയ വസ്ത്രങ്ങളും കഴുകും. അല്ലെങ്കില്‍ ഡ്രൈ ക്ലീനിംഗിന് കൊടുക്കും എന്നാണ് ഷീലു പറയുന്നത്. അതേസമയം, കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ‘വിധി’ ആണ് ഷീലുവിന്റെതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയത്. എബ്രഹാം മാത്യുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്.