സെറ്റില്‍ എത്തുമ്പോള്‍ പലരും വേദനിപ്പിച്ച് വിട്ടിട്ടുണ്ട്, ഇപ്പോള്‍ എന്റെ ജന്മശത്രുക്കള്‍ പോലും വിളിക്കുന്നു: ഷെല്ലി

മിന്നല്‍ മുരളിയ്ക്ക് ശേഷം തന്റെ ഫോണിന് റസ്റ്റില്ലെന്ന് നടി ഷെല്ലി. ഒട്ടും പ്രതീക്ഷിക്കാത്തവര്‍ പോലും വിളിച്ചു. അക്കൂട്ടത്തില്‍ ഞാന്‍ എന്റെ ഏറ്റവും വലിയ ജന്മശത്രുക്കള്‍ എന്ന് കരുതിയവര്‍ പോലുമുണ്ട്. മിന്നല്‍ അടിച്ചപ്പോള്‍ ശത്രുത ഒന്നും ഇല്ല എന്ന് എനിക്ക് മനസ്സിലാിയി എന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില് നടി പറഞ്ഞു. ഷെല്ലിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം..

ചില സിനിമകള്‍ എനിക്ക് വന്നിരുന്നു. എന്നാല്‍ സെറ്റില്‍ എത്തുമ്പോള്‍ ആ റോള്‍ ഇല്ല, വളരെ വേദനിപ്പിച്ച് വിട്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇനി ഈ മേഖലയിലേക്ക് വരുന്നേയില്ല എന്ന് പോലും ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷെ കലയ്ക്ക് ഒരു സത്യമുണ്ട്. ഇപ്പോള്‍ നടക്കുന്നത് അതില്‍ ഞാന്‍ ഹാപ്പിയാണ്.

ലോകം മുഴുവന്‍ സംസാരിക്കുന്ന നിലയിലേക്ക് സിനിമ എത്തും എന്ന് ഒരിക്കലും കരുതിയിട്ടില്ല. ഞാന്‍ ഇപ്പോഴും ആ മിന്നല്‍ അടിച്ച ഷോക്കില്‍ തന്നെയാണ്. എന്താണ് സംഭവിയ്ക്കുന്നത് എന്ന് അറിയില്ല. പുകമയമാണ് എല്ലാം. തീര്‍ച്ചയായും ബേസില്‍ ജോസഫും ടീമും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ആ കഷ്ടപ്പാടിന്റെ വിജയമാണ് ഇത്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്

Read more

ഗുരു സോമസുന്ദരവുമായുള്ള അഭിനയവും രസകരമായിരുന്നു എന്ന് ഷെല്ലി പറയുന്നു. തങ്കമീന്‍കള്‍ എന്ന തമിഴ് ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിരുന്നു. മിന്നല്‍ മുരളിയിലെ ആ ഇമോഷണല്‍ രംഗത്ത് എന്റെ കണ്ണ് നിറഞ്ഞത് സ്വാഭാവികമായി വന്നതാണ്. ഗ്ലിസറിനല്ല എന്നും ഷെല്ലി വ്യക്തമാക്കി. എന്റെ നൂറ ശതമാനം എന്ന നിലയിലാണ് ആ രംഗം ചെയ്തത്. പക്ഷെ ഇപ്പോള്‍ കാണുമ്പോള്‍ കുറച്ചു കൂടെ നന്നാക്കാം എന്ന് തോന്നുന്നുണ്ട്. ഷെല്ലി പറഞ്ഞു.