ഇതൊക്കെ കൊറോണ വൈറസിന്റെ ഓരോരോ ആക്ടിവിറ്റികളാണ്, അങ്ങനെയാണ് എന്റെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായത്: ഷൈന്‍ ടോം ചാക്കോ

സിനിമകളുടെ പ്രമോഷന്റെ ഭാഗമായി നടന്‍ ഷൈന്‍ ടോം ചാക്കോ പ്രത്യക്ഷപ്പെടുന്ന അഭിമുഖങ്ങള്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. അഭിമുഖങ്ങളിലെ താരത്തിന്റെ വിചിത്രമായ സ്വഭാവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുമുണ്ട്. അഭിമുഖങ്ങളിലെ തന്റെ പെരുമാറ്റത്തിന് പിന്നില്‍ കൊറോണ വൈറസ് ആണ് കാരണമെന്ന് പറയുകയാണ് ഷൈന്‍ ഇപ്പോള്‍.

കൊറോണ കാലത്ത് തനിക്ക് മാറ്റങ്ങളുണ്ടായി എന്നാണ് ഷൈന്‍ പറയുന്നത്. ”കൊറോണ വന്നതിന് ശേഷമാണല്ലോ ഇതൊക്കെ പ്രശ്‌നമായത്. ഇതൊക്കെ വൈറസിന്റെ ഓരോരോ ആക്ടിവിറ്റികളാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഈ വൈറസ് വായു മാര്‍ഗവും ഭക്ഷണത്തിലൂടെയും ഒക്കെയല്ലേ നമ്മുടെ ഉള്ളിലേക്ക് എത്തിയത്.”

”അത് നമ്മുടെ ചുറ്റമുള്ള അന്തരീക്ഷത്തില്‍ തന്നെയുണ്ട്. അത് നമ്മുടെ ഉള്ളിലെത്തുമ്പോള്‍ നമ്മുടെ ക്യാരക്ടറിലും മാറ്റമുണ്ടാകും” എന്നാണ് ഷൈന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ‘ദസറ’ ആണ് ഷൈനിന്റെതായി ഇപ്പോള്‍ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്.

നാനി നായകനായ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് ഷൈന്‍ അവതരിപ്പിച്ചിരിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായിക. പ്രിയദര്‍ശന്‍ ഒരുക്കുന്ന ‘കൊറോണ പേപ്പേഴ്‌സ്’ ആണ് ഇനി ഷൈനിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഏപ്രില്‍ 6ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

Read more

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രമാണിത്. അഹാനയ്‌ക്കൊപ്പമുള്ള ‘അടി’, ‘അയ്യര്‍ കണ്ട ദുബായ്’, ‘ലൈവ്’, ‘ആറാം തിരുകല്‍പ്പന’, ‘വെള്ളേപ്പം’ എന്നീ സിനിമകളാണ് ഷൈന്‍ ടോം ചാക്കോയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.