'ആ കാറ് ഞാന്‍ രാജുവിന് കൊടുത്തു, ഷൂട്ടിംഗ് ഒക്ടോബറില്‍ തുടങ്ങും'; എമ്പുരാന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് നന്ദലാല്‍

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ നന്ദലാല്‍ കൃഷ്ണമൂര്‍ത്തി. മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെര്‍റ്റൈന്‍മെന്റ്‌സ് അവാര്‍ഡ്‌സ് 2023ന്റെ റിഹേഴ്‌സല്‍ ക്യാംപിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

‘ലൂസിഫറില്‍ പ്രധാന കഥാപാത്രമായ ലാലേട്ടന്‍റെ കാറ് എമ്പുരാനിലുമുണ്ട്. രാജു ആ കാറ് കണ്ടിട്ട് ചേട്ടാ ആ കാറ് എനിക്ക് തരുമോ എന്ന് ചോദിച്ചു. അപ്പോള്‍ തന്നെ ഞാന്‍ കാറ് കൊടുത്തു. ചിത്രത്തിന്റെ ഷൂട്ടിംങ് ഒക്ടോറില്‍ തുടങ്ങാനാണ് സാധ്യത. തീയതി തീരുമാനിച്ചിട്ടില്ല. ചിത്രത്തില്‍ ഞാനും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’ നന്ദു പറഞ്ഞു.

Lucifer Klt 666,'ലൂസിഫറി'ന്‍റെ പടക്കുതിര നടൻ നന്ദുവിന്‍റെ സ്വന്തമാണ് -  actor nandu is owner of land master car in lucifer - Samayam Malayalam

മലയാളികള്‍ ഒന്നടങ്കം ഏറെ നാളായി കാത്തിരിക്കുന്ന സിനിമയാണ് ‘എമ്പുരാന്‍’. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നിറഞ്ഞാടിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് അതിനു കാരണം. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ‘ലൂസിഫര്‍’ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നാണ്.

Read more

ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചനകള്‍. പൃഥ്വിരാജ് സുകുമാരന്റെ ആദ്യസംവിധാന സംരംഭമായിരുന്നു ലൂസിഫര്‍. ബോക്‌സ്ഓഫീസില്‍ വന്‍വിജയം കാഴ്ച്ചവെച്ച ചിത്രത്തില്‍ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയി, ടൊവിനോ, സായ്കുമാര്‍, ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നത്.