ഫാന്‍ ആവുന്നതില്‍ കുഴപ്പമില്ല, പക്ഷെ ഇങ്ങനെയൊരു ഹൊറര്‍ സ്‌റ്റൈലിലേക്ക് പോകരുത്; അനുഭവം പങ്കുവെച്ച് ശ്വേത മേനോന്‍

ആരാധക സ്‌നേഹം അതിരു കടന്ന സംഭവം പങ്കുവെച്ച് നടി ശ്വേത മേനോന്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റാപിഡ് ഫയര്‍ റൗണ്ടിലാണ് നടി ഇക്കാര്യം പറഞ്ഞത്. ഇതുകൂടാതെ ചില രസകരമായ കാര്യങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്.

ആരാധന മൂത്ത് തനിക്ക് ചോര കൊണ്ട് കത്തെഴുതിയ ആളുടെ വീട്ടില്‍ വരെ വിളിച്ച് ചൂടായതിനെ കുറിച്ചാണ് നടി പറയുന്നത്. ചോര കൊണ്ട് കത്തെഴുതി ഒരാള്‍ എനിക്ക് വീട്ടിലേക്ക് അയച്ചു. ഞാന്‍ അവരെ വിളിച്ച് നന്നായി കൊടുത്തു. ആരാധകന്‍ ആവുന്നതില്‍ കുഴപ്പമില്ല. പക്ഷെ ഇങ്ങനെയൊരു ഹൊറര്‍ സ്‌റ്റൈലിലേക്ക് പോകരുത്.

ഫാന്‍ മൊമന്റ് എന്നാല്‍ അത് നമ്മുക്ക് ഒരിക്കലും സ്ട്രെസ് നല്‍കുന്നത് ആവാന്‍ പാടില്ലെന്നും ശ്വേത പറഞ്ഞു.

എനിക്ക് ആ എഴുതിയ ചോരകത്തില്‍ അഡ്രസ് ഉണ്ടായിരുന്നു. ഞാന്‍ അഡ്രസ് വെച്ച് ആ സ്ഥലത്തെ ഒരു ജേര്‍ണലിസ്റ്റ് വഴി അയാളുടെ നമ്പര്‍ എടുത്ത് വിളിച്ച് നല്ല പോലെ കൊടുത്തു. അച്ഛനോടും അമ്മയോടുമൊക്കെ സംസാരിച്ചു. മേലാല്‍ ഈ പരിപാടി ചെയ്യരുതെന്ന് താന്‍ വിലക്കിയെന്നും ശ്വേത പറയുന്നു.

Read more

മോഡലിങ്ങില്‍ നിന്ന് സിനിമയിലേക്ക് എത്തിയ ശ്വേത മമ്മൂട്ടി നായകനായി 1991ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.