ഇന്ത്യയില്‍ ഇങ്ങനെ; സുരക്ഷാ ഉദ്യോഗസ്ഥര്‍ മാതാപിതാക്കളെ അപമാനിച്ചെന്ന് സിദ്ധാര്‍ഥ്

വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്റെ മാതാപിതാക്കളെ അപമാനിച്ചുവെന്ന ആരോപിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. മധുരൈ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരാണ് ബാഗുകളില്‍ നിന്ന് നാണയങ്ങള്‍ മാറ്റാന്‍ എന്ന പേരില്‍ അപമാനിച്ചുവെന്ന് അദ്ദേഹം ആരോപണമുന്നയിക്കുന്നത്.

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മാതാപിതാക്കള്‍ക്ക് നേരിട്ട ദുരവസ്ഥ അദ്ദേഹം വ്യക്തമാക്കിയത്.തന്റെ മാതാപിതാക്കളോട് അവരുടെ ബാഗുകളില്‍ നിന്ന് നാണയങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ട് 20 മിനിറ്റോളം അപമാനിച്ചു. ഉദ്യോഗസ്ഥര്‍ ഹിന്ദിയിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.

ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ വിസമ്മതിക്കുകയായിരുന്നുവെന്നും എന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. ഇതിനെതിരെ മാതാപിതാക്കള്‍ പ്രതിഷേധിച്ചപ്പോള്‍ ‘ഇന്ത്യയില്‍ ഇങ്ങനെയാണ്’ എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതായും സിദ്ധാര്‍ത്ഥ് ആരോപിച്ചു.

Read more

എന്നാല്‍ വിമാനത്താവളത്തിലെ സുരക്ഷ സിഐഎസ്എഫ് ആണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ നടന്‍ സിആര്‍പിഎഫ് എന്നാണ് ഇന്‍സ്റ്റ സ്റ്റോറിയില്‍ പറയുന്നത്. ഈ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങളൊന്നും അധികൃതരില്‍ നിന്ന് ഉണ്ടായിട്ടില്ല.