'ആ സീനിൽ മോഹൻലാൽ എന്റെ ഹീറോ അല്ല, വില്ലനായി അഭിനയിക്കുമ്പോഴും ഉള്ളിൽ ഞാൻ തന്നെയാണ് നായകൻ'; മനസ്സു തുറന്ന് സിദിഖ്

നിരവധി ക്യാരക്ടർ റോളികളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് സിദ്ധിഖ്. സിദ്ധിഖ് പ്രധാന കഥാപാത്രത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ പീസിന്റെ പ്രെമോഷന്റെ ഭ​ഗമായി നടത്തിയ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താൻ അഭിനയിക്കുമ്പോൾ തന്റെ മനസ്സിൽ താൻ തന്നെയാണ് നായകനെന്ന് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം പറഞ്ഞത്.

സിനിമയിലാണ് താൻ വില്ലൻ കഥാപാത്രത്തിലെത്തുന്നത്. അഭിനയിക്കുന്നത് സംബന്ധിച്ച് ഹീറോയാണ് താൻ ഒരു ചെറിയ റോളിലെയ്ക്കാണെങ്കിലും തന്നെ വിളിക്കുമ്പോൾ വിളിക്കുന്നവർക്ക് വിശ്വാസമുണ്ട് താനത് മനോഹരമായി ചെയ്യുമെന്ന് അത് കൃത്യമായി ചെയ്യേണ്ടത് തന്റെ കടമയാണെന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു.

താൻ ഇന്ന കഥാപാത്രമേ ചെയ്യൂ, അല്ലെങ്കിൽ നെ​ഗറ്റീവ് റോളുകൾ ചെയ്യില്ല എന്ന് ഒക്കെ പറയുന്നതിനോട് തനിക്ക് തൽപര്യമില്ല. നമ്മളെ കൊണ്ട് ചെയ്യിപ്പിക്കുന്നവർക്കാണ് തോന്നെണ്ടത് അല്ലാതെ നമ്മുക്കല്ലെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ഒരു ആളായിരിക്കണം താന്‍. അങ്ങനെ ഇഷ്ടപ്പെടണം എന്നുണ്ടെങ്കില്‍ എന്റെ പേഴ്‌സണല്‍ ലൈഫില്‍ ചില മര്യാദകള്‍ പാലിക്കണം.

Read more

പബ്ലിക്കിന്റെ മുന്നില്‍ വന്ന് സംസാരിക്കുമ്പോഴുള്ള ഭാഷ ശ്രദ്ധിക്കണം. അങ്ങനെയൊക്കെ ചിന്തിക്കുന്ന ഒരാളാണ് താന്‍. തനിക്ക് പ്രേക്ഷകന്റെ ഇഷ്ടം വേണം. തന്നെ ആളുകള്‍ക്ക് ഇഷ്ടമല്ല എന്ന് പറയുന്നത് തനിക്ക് സഹിക്കാന്‍ പറ്റില്ല. ആളുകളെ ഇഷ്ടപ്പെടുത്തുക എന്നുള്ളതാണ് കാര്യം. അതിന് വേണ്ടിയാണ് ഈ കഥാപാത്രങ്ങളൊക്കെ ചെയ്യുന്നതെന്നും സിദ്ദീഖ് പറഞ്ഞു.