'മദ്യത്തിനോ പുകവലിക്കോ മറ്റ് ലഹരികള്‍ക്കോ പ്രണയ വിഷാദത്തില്‍ നിന്നും രക്ഷിക്കാനായില്ല'; കരഞ്ഞുതീര്‍ത്ത നാളുകളെ കുറിച്ച് ചിമ്പു

പ്രണയ പരാജയങ്ങള്‍ സമ്മാനിച്ച നിരാശയില്‍ നിന്നും പുറത്തേക്ക് വന്നതിനെ കുറിച്ച് നടന്‍ ചിമ്പു. മുന്‍നിര നായികമാരായ നയന്‍താര, ഹന്‍സിക എന്നിവരുമായായിരുന്നു ചിമ്പുവിന്റെ പ്രണയങ്ങള്‍. ഇവ രണ്ടും പരാജയപ്പെട്ടതോടെ കരഞ്ഞ് തീര്‍ത്ത് സ്വയം സമാധാനിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി നടന്‍.

“”മദ്യത്തിനോ പുകവലിക്കോ മറ്റൊരു ലഹരിക്ക് തന്നെയും ആ പ്രണയ വിഷാദത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്താന്‍ കഴിയില്ല. അതിന് നമ്മള്‍ തന്നെ വിചാരിക്കണം. സങ്കടങ്ങള്‍ ആരും കാണാതെ കരഞ്ഞു തീര്‍ക്കുന്നത് തന്നെയാണ് നല്ലത്. ഞാന്‍ ചെയ്തതും അതാണ്. ആ വേദനയില്‍ നിന്ന് പുറത്ത് വരുന്നതു വരെ കരഞ്ഞു. പുറത്തുവരണം എന്നത് എന്റെ ശക്തമായ ലക്ഷ്യമായിരുന്നു”” എന്ന് ഒരു അഭിമുഖത്തിനിടെ ചിമ്പു വ്യക്തമാക്കി.

Read more

ഒന്നിച്ചഭിനയിച്ചതിന് ശേഷമാണ് ചിമ്പുവും നയന്‍താരയും പ്രണയത്തിലാവുന്നത്. ലിപ് ലോക്ക് അടക്കമുള്ള ഫോട്ടോകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇരുവരും ബ്രേക്ക് അപ്പ് ആയി എന്ന വാര്‍ത്ത പ്രചരിച്ചത്. “വാല്” എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ചിമ്പുവും ഹന്‍സികയും അടുത്തത്. തങ്ങളുടെ ബന്ധം ട്വിറ്ററിലൂടെ താരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍ അഭിനയിച്ചു കൊണ്ടിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിയുമ്പോഴേക്കും ഇരുവരും വേര്‍പിരിഞ്ഞു.