അവരെ തിരുത്താന്‍ എനിക്കാകില്ല, ഈ അദ്ധ്യായം ഞാന്‍ അടയ്ക്കുന്നു; കാരണം പറഞ്ഞ് സൂര്യ

തനിക്കെതിരെ തുടരുന്ന സോഷ്യല്‍ മീഡിയ അതിക്രമങ്ങളെ കുറിച്ച് സൂര്യ തുറന്നു പറഞ്ഞിരുന്നു. തന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയു ചെയ്യുന്നവര്‍ക്കെതിരെ തെറിവിളിയാണെന്നും തനിക്ക് രണ്ട് സിനിമകള്‍ നഷ്ടപ്പെട്ടുവെന്നും വെളിപ്പെടുത്തിയിരുന്നു ഇപ്പോഴിതാ ഈ സംഭവത്തിന് പിന്നാലെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കിയിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെയായിരുന്നു സൂര്യയുടെ പ്രതികരണം. സിനിമാ രംഗത്തുള്ള എന്റെ കുറച്ച് ഹേറ്റേഴ്സ്, ബിഗ് ബോസിന് ശേഷം വന്ന ഹേറ്റേഴ്സ്, ചില മത്സരാര്‍ത്ഥികളെ ഇഷ്ടപ്പെടുന്നവര്‍ എന്നാണ് ഞാന്‍ പറഞ്ഞത്. ഇതിനെ വളച്ചു കെട്ടി അവരുടെ മത്സരാര്‍ത്ഥിയെ എന്ന് പറഞ്ഞു വരുന്നവരോട് ആ അഭിമുഖം മുഴുവന്‍ അര്‍ത്ഥം മനസിലാക്കി കണ്ടിട്ട് വന്നിട്ട് സംസാരിക്കുക. ഞാന്‍ ആരേയും പരാമര്‍ശിച്ചിട്ടില്ല. അവര്‍ ആരാണെന്ന് എനിക്കറിയില്ല. അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കരുത്. എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

പിന്നാലെ തനിക്ക് ലഭിച്ച കമന്റും മെസേജും സൂര്യ പങ്കുവെയ്ക്കുന്നുണ്ട്. സിനിമയില്‍ നോട്ടീസ് ചെയ്യുന്ന ഒരു കഥാപാത്രം പോലും സൂര്യ ചെയ്തിട്ടില്ല. പിന്നെ എങ്ങനെ സുര്യയ്ക്ക് ശത്രുക്കള്‍ ഉണ്ടാവാനാണ് എന്നായിരുന്നു ഒരു കമന്റ്. ഇതോടൊപ്പം ചേച്ചിക്കെങ്ങനെ സിനിമയില്‍ ഇത്ര ശത്രുക്കള്‍? നോട്ടീസ് ചെയ്യുന്ന ഒരു കഥാപാത്രം പോലും ചേച്ചി ചെയ്തിട്ടില്ലല്ലോ. പിന്നെങ്ങനെ ഇത്ര ശത്രുക്കള്‍ എന്ന മെസേജും താരം പങ്കുവെച്ചിട്ടുണ്ട്. ഇത് പങ്കുവെച്ചു കൊണ്ടാണ് സൂര്യ തന്റെ മറുപടി നല്‍കിയിരിക്കുന്നത്.

ഞാന്‍ 12 ഓളം സിനിമകള്‍ ചെയ്തിട്ടുണ്ട്. നായികയായി അഞ്ച് സിനിമകള്‍. ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. മോഹന്‍ലാലും മമ്മൂട്ടിയും പോലുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം അഭിനയിച്ചു. എന്റെ അവസാന സിനിമയ്ക്ക് ഒരു വിഭാഗത്തില്‍ ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം ലഭിച്ചു. മനസ്സിലായെന്ന് കരുതുന്നു. നന്ദി. എന്നായിരുന്നു താരത്തിന്റെ റുപടി.

ഇതേസമയം ഇതോടെ ഈ അദ്ധ്യായം താന്‍ അവസാനിപ്പിക്കുകയാണെന്നും കാരണം അവരെ മാറ്റാന്‍ സാധിക്കില്ലെന്നും സൂര്യ പറയുന്നുണ്ട്. ഈ അദ്ധ്യായം ഞാന്‍ അടയ്ക്കുന്നു. കാരണം ഇപ്പോഴും ചിലര്‍ കരുതുന്നത് ഇതെല്ലാം നാടകമാണെന്നാണ്. അവരെ തിരുത്താന്‍ എനിക്കാകില്ല. കാരണം അവര്‍ സാത്താന്റെ 2.0 പതിപ്പാണ്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ടേക്ക് കെയര്‍ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.