നടനും നിർമ്മാതാവുമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് സൗബിന്‍ ഷാഹീര്‍. എന്നാൽ കുറച്ച് നാളുകളായി പുറത്തിറങ്ങിയ സൗബിന്റെ ചിത്രങ്ങള്‍ക്കെതിരെ വലിയ വിമർശനങ്ങളും ട്രോളുകളുയര്‍ന്നിരുന്നിരുന്നു. പിന്നാലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുയാണ് സൗബിൻ. മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയിലായിരുന്നു സൗബിന്റെ പ്രതികരണം.
വിമർശനങ്ങളിൽ തെറ്റില്ലന്നും അഭിനയിക്കുന്ന സമയത്ത് പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിക്കില്ല, എന്നാല്‍ സിനിമ പുറത്തിറങ്ങി കഴിഞ്ഞ് കാണുമ്പോഴാണ് ചെയ്യണ്ടായിരുന്നു എന്ന് തോന്നിയതെന്നും സൗബിന്‍ പറഞ്ഞു. എനിക്ക് അങ്ങനെ പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ ചിലത് ആ സമയത്ത് മനസിലാക്കാന്‍ സാധിക്കില്ല.
ചിലത് ചെയ്യുമ്പോള്‍ ഞാന്‍ ഇങ്ങനെ ചെയ്യുമല്ലേ എന്ന് തോന്നും. പിന്നെ പടം ഇറങ്ങി നമ്മൾ കാണുമ്പോള്‍ തോന്നും അങ്ങനെ ചെയ്യണ്ടായിരുന്നു എന്ന്. പിന്നെ താന്‍ തുടങ്ങിയട്ടല്ലേയുള്ളൂ. കുറച്ചുനാള്‍ അസിസ്റ്റന്റ് ഡയറക്ടറായി നിന്നു, പിന്നെ കുറച്ച് നാളായി അഭിനയിക്കുന്നു. ഇനിയും മുമ്പോട്ട് നന്നായി പോകണമെന്നുണ്ട്. പഠിച്ചിട്ട് പോയി നന്നാവാന്‍ പറ്റുമെന്ന് തോന്നുന്നു. എന്തിനും പഠനം നല്ലതാണല്ലോ എന്നും, സൗബിന്‍ കൂട്ടിച്ചേർത്തു.
Read more
ചില റോളുകള്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതു പോലെ എന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് അങ്ങനെ തോന്നിയിട്ടുണ്ട്, പക്ഷേ സിനിമ ഏതാണെന്ന് പറയില്ലെന്നായിരുന്നു സൗബിന്റെ മറുപടി.
അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് എത്തിയ സൗബിന്‍ പിന്നീട് നായകനായും വില്ലനായും തിളങ്ങി. പറവ എന്ന ചിത്രത്തിലൂടെ സംവിധായകനായും സൗബിൻ മാറി