ജപ്പാനിൽ ഭൂചലനത്തിൽപ്പെട്ട് രാജമൗലിയും കുടുംബവും

ആർആർആർ പ്രദർശനവുമായി ബന്ധപ്പെട്ട് ജപ്പാനിലെത്തിയ സംവിധായകൻ എസ്. എസ് രാജമൗലിയും കുടുംബവും ഭൂചലനത്തിൽ അകപ്പെട്ടു.

രാവിലെ ഭൂചലന മുന്നറിയിപ്പ് തന്റെ വാച്ചിൽ വന്നുവെന്നും, ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഭൂചലനം അനുഭവപ്പെട്ടുവെന്നും രാജമൗലിയുടേ മകൻ  എസ്. എസ് കാർത്തികേയ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

Image

‘ഭൂകമ്പത്തിൻ്റെ മുന്നറിയിപ്പ്: ശക്തമായ ഭൂകമ്പമുണ്ടാകാനുള്ള സാധ്യതയുണ്ട്. ശാന്തമായിരിക്കുക, സുരക്ഷിതമായ ഒരിടത്ത് അഭയം തേടുക. (ജപ്പാൻ കാലാവസ്ഥാ ഏജൻസി)’ എന്നാണ് കാർത്തികേയയുടെ വാച്ചിൽ വന്ന മുന്നറിയിപ്പ്.

Read more

റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാനിൽ അനുഭവപ്പെട്ടത്. ഭൂചലനം ഉണ്ടായപ്പോൾ തങ്ങൾ 28-ാംനിലയിലായിരുന്നുവെന്നും, ഇപ്പോൾ സുരക്ഷിതരാണെന്നും കാർത്തികേയ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.