പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നടന് പിന്തുണയുമായി നടൻ സുബീഷ് സുധി. പൃഥ്വിയുടെ മകളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്ന് സുബീഷ് സുധി പറയുന്നു.
നിങ്ങളെല്ലാവരും ഓർക്കുന്നുണ്ടോ എന്നറിയില്ല, ഒരു പക്ഷേ പൃഥ്വിരാജിന്റെ മകൾ സ്കൂളിൽ ചേർന്ന് പഠിക്കുമ്പോഴൊക്കെ ആണ് മലയാളി ആ കുട്ടിയുടെ മുഖം കാണുന്നത്. കേരളത്തിലെ വിലപ്പെട്ട നടൻ എന്ന നിലയിൽ അദ്ദേഹത്തിനത് ആഘോഷമാക്കാം.
Read more
പക്ഷേ ഒരു താരം എന്നതിനപ്പുറം അദ്ദേഹം ഒരു അച്ഛനാണ്. തന്റെ മകളുടെ സ്വകാര്യ നിമിഷങ്ങളിൽ ആരും കടന്നു ചെല്ലരുതെന്ന ആഗ്രഹം ഒരച്ഛനുണ്ടാവും. പൃഥ്വിരാജിനെ വിമർശിക്കാം. അദ്ദേഹത്തിന്റെ മകളെ പറയുന്നത് ശരിയല്ല. ആരുടെ മക്കളെയും പറയുന്നതും ശരിയല്ല. അത് മനസിലാവണമെങ്കിൽ നല്ലൊരു സഹോദരനാവണം, അനിയനാവണം അതിനപ്പുറത്തേക്ക് നല്ലൊരു മനുഷ്യനാവണം. നട്ടെല്ലുള്ള നിലപാടുകളുടെ പേരിൽ ഇങ്ങേരെ എത്രത്തോളം അവഹേളിച്ചാലും ഇങ്ങേരുടെ രോമത്തിൽ ഏൽക്കില്ല