എല്ലാത്തിനെയും നിയന്ത്രിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്, സിനിമയെ കുറിച്ചുള്ള ആ രഹസ്യം പങ്കുവെച്ച് സുദേവ്

ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വം മാര്‍ച്ച് മൂന്നിന് തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുകയാണ്. മമ്മൂട്ടിക്ക് പുറമെ മലയാളികളുടെ പ്രിയപ്പെട്ട നിരവധി നായികാ-നായകന്‍മാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സുദേവ് നായരും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ, ഭീഷ്മ പര്‍വത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് സുദേവ് നായര്‍.

ഈ സിനിമയില്‍ യുവ താരങ്ങളും സീനിയറായ ഒരുപാട് പേരുമുണ്ട്. ശരിക്കും ഭീഷ്മരെ പോലെ എല്ലാത്തെയും നിയന്ത്രിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്നും സുദേവ് പറഞ്ഞു. ഇന്ത്യ ഗ്ലിറ്റ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read more

സിനിമയില്‍ മഹാഭാരത്തിലെ പാരലല്‍സ് ഉണ്ട്. ഏതൊക്കെ കഥാപാത്രങ്ങള്‍ എന്തിനെയൊക്കെ റെപ്രസെന്റ് ചെയ്യുന്നു എന്നത് സിനിമയില്‍ വളരെ കൃത്യമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന കഥാപാത്രമായിരിക്കും മമ്മൂട്ടിയുടേതെന്നും സുദേവ് പറഞ്ഞു