'അന്ന് ജോമോളുടെ ഒളിച്ചോട്ടം തടയാൻ പൊലീസ് വഴി ഞാനും കുറെ ശ്രമിച്ചിരുന്നു'; മനസ്സ് തുറന്ന് സുരേഷ് ​ഗോപി

ബാലതാരമായി എത്തി മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് ജോമോൾ. ബാലതാരമായും പിന്നീട് നായികയായും തിളങ്ങിയ ജോമോൾ വിവാഹത്തോടു കൂടി അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. ചാറ്റിലൂടെ പരിചയപെട്ട ചന്ദ്രശേഖര പിള്ളയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു ജോമോൾ. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് ജോമോൾ ഒളിച്ചോടിയതിനെ പറ്റി നടൻ സുരേഷ് പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്. കെെരളി ടിവിയിലെ ജെ.ബി ജം​ഗ്ഷൻ എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.

അന്ന് ജോമോളെ പോലീസിനെ കൊണ്ട് പിടിക്കാൻ താനും ശ്രമിച്ചിരുന്നു. ഒരു ചന്ദ്രശേഖര പിള്ള മോളെ തട്ടിക്കൊണ്ട് പോയി എന്നാണ് ജോമോളുടെ അമ്മ വിളിച്ച് തന്നോട് പറഞ്ഞത്. ചന്ദ്രശേഖര പിള്ള എന്ന പേര് കേട്ടപ്പോൾ നല്ല പ്രായമുള്ള ആളുടെ മുഖമാണ് മനസിലേക്ക് വന്നത്. പക്ഷേ ഈ ചന്ദ്രശേഖര പിള്ള എന്ന ചന്തു തന്റെ വീട്ടിലെ സ്ഥിരം സന്ദർശകൻ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ മുഴുവൻ പേര് ഇങ്ങനെയായിരുന്നെന്നും തനിക്ക് അറിയില്ലെന്നും സുരേഷ് ​ഗോപി പറയുന്നുണ്ട്.

അദ്ദേഹത്തിന്റെ ബന്ധുവായ ദീപ്തി തന്റെ അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകളാണ്. വളരെ രസകരമായ സംഭവമാണ് തങ്ങളുടെ ജീവിതമെന്ന് ജോമോൾ പറയുമ്പോൾ അത്ര രസകരമായിരുന്നില്ല അവളുടെ കുടുംബത്തിലെ അവസ്ഥയെന്നും അതിനൊരു വിശദീകരണം തനിക്ക് പറയാനില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. താനും ചന്തുവും വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും ഇതുപോലൊരു വിവാഹമായിരിക്കും എന്ന് ഒരിക്കലും കരുതിയില്ലെന്നാണ് ഇതിന് മറുപടിയായി ജോമോൾ പറഞ്ഞത്.

Read more

ഇത് താൻ വീട്ടിൽ തുറന്ന് പറഞ്ഞിരുന്നെങ്കിൽ അവർ സമ്മതിക്കില്ലായിരുന്നു. ഒരു ചാൻസ് എടുക്കാൻ തനിക്ക് പറ്റില്ല. അവര് സമ്മതിച്ചില്ലെങ്കിൽ പിന്നെ സംസാരിക്കാൻ പറ്റില്ല, അകറ്റി നിർത്തുന്നത് പോലെ ആയിരിക്കും. ഇന്നത്തെ പോലെ അവർ തുറന്ന മനസ് ആയിരുന്നിരിക്കാം. പക്ഷേ തന്റെ ജീവിതം വെച്ച് എനിക്ക് ഒരു ചാൻസ് എടുക്കാൻ പറ്റിയില്ലെന്നുമാണ് ജോമോൾ പറഞ്ഞത്. ആ കാലത്ത് പ്രണയലേഖനങ്ങൾ എഴുതാനും അത് പരസ്പരം കൈമാറാനും വരെ സഹായിച്ചത് ചന്തുവിന്റെ അമ്മയാണെന്നും നടി പറയുന്നു.