ജീവിതത്തില്‍ നിന്ന് മായ്ച്ചുകളയാന്‍ ആഗ്രഹിക്കുന്ന ആ ദിവസം; തുറന്നുപറഞ്ഞ് ജോമോള്‍

ജീവിതത്തില്‍ നിന്നും താന്‍ മറന്നുകളയാനാഗ്രഹിക്കുന്ന ആ ദിവസത്തെക്കുറിച്ച് നടി ജോമോള്‍. അടുത്തിടെ അമൃത ടിവിയിലെ റെഡ് കാര്‍പെറ്റ് എന്ന പരിപാടിയിയില്‍ നടിയും സുഹൃത്തുമായ അഭിരാമിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജോമോള്‍. ‘തന്റെ ജീവിതത്തില്‍ ഒരിക്കല്‍ കൂടെ സംഭവിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ദിവസത്തെ കുറിച്ചും, ആ ദിവസം എന്റെ ജീവിതത്തില്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍ എന്ന് കരുതി മായ്ച്ചു കളയാന്‍ ആഗ്രഹിക്കുന്ന ദിവസത്തെ കുറിച്ചും പറയാമോ’ എന്നായിരുന്നു അഭിരാമി നടിയോട് ചോദിച്ചത്.

തന്റെ ജീവിതത്തില്‍ ഒരിക്കല്‍ കൂടെ വേണമെന്ന് ആഗ്രഹിക്കുന്ന ദിവസങ്ങള്‍ നിരവധിയുണ്ട് എന്നാല്‍ അതില്‍ പെട്ടെന്ന് തോന്നുന്ന ഒന്ന് ദേശീയ അവാര്‍ഡ് ലഭിച്ച ദിവസമാമെന്നാണ് ജോമോള്‍ പറഞ്ഞത്. ജാനകി കുട്ടി എന്ന സിനിമയിലെ അഭിനയത്തിന് പുരസ്‌കാരം വാങ്ങുമ്പോള്‍ അത് എത്രത്തോളം വലിയ പുരസ്‌കാരമാണെന്ന് തിരിച്ചറിയാനുള്ള പക്വത തനിക്കില്ലായിരുന്നുവെന്നും ഇന്നാണെങ്കില്‍, ഒരിക്കല്‍ കൂടെ കിട്ടിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു.

്.ജീവിതത്തില്‍ നിന്ന് മായ്ക്കാന്‍ ആഗ്രഹിക്കുന്ന ദിവസത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അച്ഛന് വയ്യാതെയായ സമയമാണ് ജോമോള്‍ പറഞ്ഞത്.’ എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം അച്ഛന് അസുഖം അധികമായ ആ ഒരു ആഴ്ച കാലമാണ്. പല സമയത്തും എന്റെ ഡാഡി വയ്യാതെയായി ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുണ്ട്. ഡാഡിയ്ക്ക് കാര്‍ഡിയാക് അറസ്റ്റ് ആയ ദിവസം. അതിന്റെ തലേ ദിവസം അച്ഛന് നെഞ്ചിലും ബാക്കിലും എല്ലാം വേദന പോലെ വന്നിരുന്നു. ആശുപത്രിയില്‍ പോകാം എന്ന് പറഞ്ഞപ്പോള്‍ ഗ്യാസ് ആണ് എന്ന് പറഞ്ഞു.’

Read more

പന്ത്രണ്ട് മണിയായപ്പോഴേക്കും കൊച്ചിയിലെത്തി. വെളുപ്പിന് നാല് മണിയ്ക്ക് കോള്‍ വന്നു. ഞാന്‍ നന്നായി ക്ഷീണിച്ചു കിടക്കുകയായിരുന്നു. എന്റെ ഭര്‍ത്താവ് ആണ് ഫോണ്‍ എടുത്തത്. ഡാഡിയ്ക്ക് കാര്‍ഡിയക് അറസ്റ്റ് ആണ് എന്ന് പറഞ്ഞു.