ജയറാമിന് ഒപ്പമുള്ള വേഷം ചെയ്യാൻ ആ നടന് താത്പര്യമില്ലായിരുന്നു; തുറന്ന് പറഞ്ഞ് സമദ് മങ്കട

പ്രായഭേദന്യേ മലയാളികൾ ഏറ്റെടുത്ത ചിത്രമായിരുന്നു ആനച്ചന്തം. ജയറാമിനെ നായകനാക്കി ജയരാജ് ഒരുക്കിയ ചിത്രമായിരുന്നു ആനച്ചന്തം. സ്വാഗത് ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങൾ തുറന്ന് പറഞ്ഞ് നിർമ്മാതാവ് സമദ് മങ്കട പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേകുറിച്ച് സംസാരിച്ചത്.

ആ സമയത്ത് തിളങ്ങി നിന്ന താരങ്ങളാണ് ആനചന്തം എന്ന സിനിമയിൽ അഭിനയിച്ചതിൽ പകുതിയും. ചിത്രത്തിൽ ജയറാമിനോപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു വെറ്റിനറി ഡോക്ടായിട്ട് എത്തിയ ജ​ഗതിയുടേത്. എന്നാൽ ജ​ഗതിക്ക് പകരം ചിത്രത്തിൽ വെറ്റിനറി ഡോക്ടായിട്ട് താൻ ആദ്യം ശ്രീനിവാസനെയാണ് തീരുമാനിച്ചത്. അദ്ദേഹത്തോട് കഥ പറയുകയും ചെയ്തിരുന്നു

എന്നാൽ  കഥാപാത്രം ചെയ്യാൻ ശ്രീനിവാസന് താൽപര്യമില്ലാതെ വന്നതോടെയാണ് പകരം ജ​ഗതിയെ കൊണ്ടു വന്നതെന്നും അദ്ദേഹം പറയുന്നു. വളരെ കുറച്ച് സീനുകളിൽ മാത്രമേ അദ്ദേഹം അഭിനയിച്ചിട്ടുള്ളുവെങ്കിലും വളരെ മനോഹരമായാണ് അദ്ദേഹം ആ കഥാപാത്രം ചെയ്തത്. ഡേറ്റ് ചേദിക്കാൽ ചെന്നപ്പോഴെ നാല് ദിവസമേ തരൂ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് അത് അനുസരിച്ച് കഥ മാറ്റുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Read more

ചിത്രത്തിൽ ജയറാമിനൊട് ഒപ്പം തന്നെ പ്രധാന്യമുള്ള കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റത്. ചിത്രത്തിലെ ഒരു സീനിൽ പൂവർ ​ഗെെ എന്ന് പറഞ്ഞ് എരുമയെ അദ്ദേഹം നക്കുന്ന ഒരു സീനുണ്ട്. അത് ഒക്കെ അദ്ദേഹം കെെയ്യിൽ നിന്ന് ഇട്ട് ചെയ്യ്തതാണെന്നും അത് ഹിറ്റാകുകയിരുന്നെന്നും സമദ് പറയുന്നു.