നവാഗതയായ പായൽ കപാഡിയ സംവിധാനം ചെയ്ത സിനിമയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. 2024 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ചയായ സിനിമകളിൽ ഒന്നായിരുന്നു ഇത്. വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ഇന്ത്യൻ ചിത്രവും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
മലയാളി നടിമാരായ ദിവ്യ പ്രഭ, കനി കുസൃതി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം ഗോൾഡൻ ഗ്ലോബ് നോമിനേഷൻ തുടങ്ങിയ നേട്ടങ്ങൾ കൈവരിച്ച ഓൾ വി ഇമാജിൻ വിദേശത്ത് ഏറെ ചർച്ചയായിരുന്നു. മുൻ അമേരിക്കൻ പ്രസിഡൻ്റ് ബറാക് ഒബാമയുടെ 2024 ലെ പ്രിയപ്പെട്ട സിനിമകളിലൊന്നായിരുന്നു ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്.
ഒടിടി റിലീസിനൊരുങ്ങുമ്പോൾ ഇപ്പോഴിതാ ഓൾ വി ഇമാജിൻ ആസ് ലൈറ്റിനെക്കുറിച്ച് നടൻ സിദ്ധാർത്ഥ് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. വിദേശത്ത് ശ്രദ്ധ ലഭിച്ചെങ്കിലും ഇന്ത്യയിൽ ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തില്ലെന്ന് സിദ്ധാർത്ഥ് പറഞ്ഞു. അവരുടെ പ്രൊഡ്യൂസേർസ് കരുതുന്നത് ഒരു സിനിമയുടെ ഏറ്റവും മികച്ച വിജയുമുണ്ടാക്കി എന്നായിരിക്കും. പക്ഷെ അവരുടെ സിനിമ നല്ലതാണെന്ന് പറഞ്ഞ പ്രേക്ഷകർ ആരും ഒരിക്കലും ആ സിനിമ കാണാൻ പോകുന്നില്ല.
ഓൾ വി ഇമാജിൻ തിയറ്ററിൽ റിലീസ് ചെയ്‌ത സമയത്ത് ആരും കണ്ടില്ലെന്ന് പായൽ കപാഡിയ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടെന്നും സിദ്ധാർത്ഥ് പറയുന്നു. താൻ നിർമിച്ച് അഭിനയിച്ച ചിത്ത എന്ന സിനിമയ്ക്കും ഇത് തന്നെയാണ് സംഭവിച്ചതെന്നും സിദ്ധാർത്ഥ് ചൂണ്ടിക്കാട്ടി. ക്രിട്ടിക്കൽ സക്സ്സും അവാർഡുകളും നേടുന്ന സിനിമകൾ സിനിമാ വ്യവസായത്തിന്റെ രീതി മാറ്റണമെന്നില്ലെന്നും സിദ്ധാർത്ഥ് അഭിപ്രായപ്പെട്ടു.