ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കളത്തിലും പുറത്തും കാര്യമായ വെല്ലുവിളികളെ നേരിടുകയാണ്. ടെസ്റ്റ് സൈഡിലേക്ക് വരുമ്പോള്‍ ഇത് പ്രത്യേകിച്ചും സത്യമാണ്. ന്യൂസിലന്‍ഡിനെതിരായ സ്വന്തം തട്ടകത്തില്‍ നടന്ന പരമ്പര മുതല്‍ ഫലം ഇന്ത്യയുടെ വഴിക്ക് പോയിട്ടില്ല. ഇതിനൊപ്പം ടീമിനുള്ളില്‍ വ്യാപകമായ മാറ്റങ്ങളുണ്ടായി. അതില്‍ ഏറ്റവും പുതിയത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ തന്നെ ടീമില്‍നിന്നും ഒഴിവാക്കിയതാണ്.
പ്രത്യേകിച്ച് നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ രോഹിത് മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. ഇക്കാരണത്താല്‍, സിഡ്നിയില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ജസ്പ്രീത് ബുംറ ചുമതലയേറ്റതോടെ രോഹിത് പരമ്പര പാതിവഴിയില്‍ ഉപേക്ഷിച്ചു.
ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് അനുസരിച്ച്, രോഹിത് ഇനി ഇന്ത്യയുടെ റെഡ്-ബോള്‍ പ്ലാനുകളുടെ ഭാഗമല്ല. ടീം ഒരു പുതിയ ഡബ്ല്യുടിസി സൈക്കിളിനും 2027 ലെ ഏകദിന ലോകകപ്പിനും തയ്യാറെടുക്കുമ്പോള്‍ സെലക്ടര്‍മാര്‍ ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ഇന്ത്യ യോഗ്യത നേടിയാല്‍ ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് രോഹിതിനെ പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്.
ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമായി സഹകരിച്ച് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ നടത്തിയ തീരുമാനപ്രകാരമാണ് രോഹിത്തിനെ സിഡ്നി ടെസ്റ്റില്‍നിന്നും ഒഴിവാക്കിയത്. അതേസമയം, ടീം ഏറ്റവും വലിയ പരിവര്‍ത്തനത്തിലേക്ക് കടക്കുമെന്നതിനാല്‍ സെലക്ടര്‍മാര്‍ വിരാട് കോഹ്ലിയുമായി മുന്നോട്ട് പോകാനുള്ള ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.