സൂപ്പര്‍ താരങ്ങള്‍ക്ക് സമാന്തയ്‌ക്കൊപ്പം അഭിനയിക്കാന്‍ മടി, നടിയെ ഭയമാണെന്ന് റിപ്പോര്‍ട്ടുകള്‍

ഫാമിലി മാന്‍ സീസണ്‍ 2വിലെ നെഗറ്റീവ് റോളിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് സമാന്ത. താരത്തെ തേടി ബോളിവുഡില്‍ നിന്നും നിരവധി ഓഫറുകളാണ് വന്നു കൊണ്ടിരിക്കുന്നത്.

എന്നാല്‍ നടിയെത്തേടി ഇപ്പോള്‍ സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ വരുന്നില്ലെന്നും വലിയ താരങ്ങള്‍ തങ്ങളുടെ നായികയായി അഭിനയിക്കാന്‍ സമാന്തയെ സമീപിക്കുന്നില്ലെന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രശ്മിക മന്ദാനയും പൂജ ഹെഗ്ഡെയുമാണ് സൂപ്പര്‍ നായകന്മാരുടെ ചിത്രങ്ങള്‍ക്കായി ആദ്യം സമീപിക്കപ്പെടുന്നതെന്നും ഇത് സമാന്ത്യയുടെ താരമൂല്യത്തെ ഭയക്കുന്നത് മൂലമാണെന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിജയ് ചിത്രം ബീസ്റ്റ്, ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍ ചിത്രം കഭി ഈദ് കഭി ദിവാലി, സര്‍ക്കസ് എന്നീ ചിത്രങ്ങളിലെ നായികയായി എത്തുക പൂജയായിരിക്കും. അതേസമയം വിജയ്ക്കൊപ്പം പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്.

Read more

വിജയ് സേതുപതിയ്ക്കും നയന്‍താരയ്ക്കുമൊപ്പം അഭിനയിക്കുന്ന കാത്തുവാക്കുലെ രണ്ട് കാതല്‍ ആണ് സമാന്തയുടെ മറ്റൊരു സിനിമ. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ നായികയായി സമാന്തയെ പരിഗണിക്കാന്‍ മടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.