എന്റെ താരപരിവേഷം വെച്ച് ഞാന്‍ ആളുകളെ പറ്റിക്കുകയായിരുന്നു, യഥാർത്ഥ കാര്യം മറിച്ചാണ്;  കളയെ കുറിച്ച് ടൊവിനോ തോമസ്

കള സിനിമ കാണാന്‍ എത്തിയ പലരും തന്റെ കഥാപാത്രം ഷാജി വിജയിക്കുമെന്നാണ് കരുതിയിരുന്നതെന്നു മറിച്ച്  അംഗീകരിക്കാന്‍ പലര്‍ക്കുമായില്ലെന്നും ടൊവിനോ പറഞ്ഞു. സിനിമാ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് .

താരപരിവേഷം വെച്ച് കളയിലെ ഹീറോ ഷാജിയാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അയാളാണ്  വില്ലന്‍. ഷാജി എന്ന വ്യക്തിയെ തകര്‍ക്കാനല്ല, മൂറിന്റെ കഥാപാത്രം എത്തുന്നത്. ഷാജിയിലെ ഈഗോയെ ഇല്ലാതാക്കാനാണ് അയാളെത്തുന്നത്.

എന്റെ താരപരിവേഷം വെച്ച് കളയിലെ ഹീറോ ഷാജിയാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അയാളാണ് ഇവിടെ ശരിക്കും വില്ലന്‍. ഷാജി എന്ന വ്യക്തിയെ തകര്‍ക്കാനല്ല, മൂറിന്റെ കഥാപാത്രം എത്തുന്നത്. ഷാജിയിലെ ഈഗോയെ ഇല്ലാതാക്കാനാണ് അയാളെത്തുന്നത്. അദ്ദേഹം പറഞ്ഞു.

കള കഴിഞ്ഞ ദിവസമാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്തത്.

ടൊവിനോ തോമസ്, മൂര്‍, ലാല്‍, ദിവ്യാ പിള്ള, എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. യദു പുഷ്പാകരനും രോഹിത് വി.എസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു.

Read more

ശബ്ദ സംവിധാനം ഡോണ്‍ വിന്‍സന്റ്. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവിനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്