ആ പറ, കേള്‍ക്കുന്നുണ്ട്, എന്താ വിശേഷം; എം.സി ജോസഫൈനെ അനുകരിച്ച് നടി ആശ അരവിന്ദ്; വൈറലായി വീഡിയോ

സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈനെ ട്രോളി നടി ആശ അരവിന്ദ്. ചാനലിലെ തത്സമയ പരിപാടിയില്‍ പരാതി ബോധിപ്പിച്ച പെണ്‍കുട്ടിയോട് സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ മോശമായി പെരുമാറിയതായി ആരോപണം നേരിടുന്നതിനിടെയാണ് വീഡിയോ ട്രോളുമായി നടി രംഗത്തു വന്നത്.

ചാനല്‍ പരിപാടിക്കിടെ നടന്ന ജോസഫൈന്റെ ശരീരഭാഷയും മറ്റും അനുകരിച്ചായിരുന്നു ആശ തന്റെ പ്രതിഷേധം അറിയിച്ചത്.

സ്ത്രീധന പീഡനം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍, വിവിധ പരാതികളില്‍ വനിതാ കമ്മിഷന്റെ സഹായം തേടാന്‍ സ്ത്രീകള്‍ക്ക് അവസരമൊരുക്കി മനോരമ ന്യൂസ് നടത്തിയ “എന്തിനു സഹിക്കണം” എന്ന പരിപാടിക്കിടെ അദ്ധ്യക്ഷയില്‍ നിന്ന് ഇരയെ അപഹസിക്കുന്ന കമന്റ് ഉണ്ടായെന്നാണു പരാതി.

Read more