അപ്പാര്‍ട്ട്‌മെന്റിനു മുകളില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം : ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദന്‍

മലയാള സിനിമാപ്രേക്ഷകരുടെ പ്രിയ നടനാണ് ഉണ്ണി മുകുന്ദന്‍. സിനിമയിലെ തന്റെ ആരംഭകാലം വളരെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നുവെന്ന് പലതവണ മുമ്പ് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. നിരാശ ബാധിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ എല്ലാം നഷ്ടപ്പെട്ട്, ഇനിയൊന്നും ഇല്ലെന്ന അവസ്ഥ എത്തിയപ്പോള്‍ ഉണ്ണി താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിനു മുകളില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്ന് ഒരു സുഹൃത്ത് പറഞ്ഞിരുന്നു.

ഈ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

ഉണ്ണി മുകുന്ദന്റെ വാക്കുകള്‍

ഞാന്‍ തേവര കോങ്കുരുത്തി ഭാഗത്തെ ഒരു ഫ്‌ളാറ്റിലായിരുന്നു താമസം. അന്ന് നാല് പേരാണ് ഉണ്ടായിരുന്നത്. ഇക്കാര്യം പറഞ്ഞ ജെയ്‌സല്‍ എന്ന സുഹൃത്ത് കല്യാണം കഴിഞ്ഞിരുന്നു. അവര്‍ താഴെ റൂമിലും തങ്ങള്‍ റൂഫ് ടോപില്‍ ടെന്റ് കെട്ടിയുമാണ് താമസിച്ചിരുന്നത്.

‘അവിടെ നിന്നാണ് താന്‍ സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിരുന്നത്. അങ്ങനെ ഒരിക്കല്‍ സംസാരിക്കുന്നതിന് ഇടയില്‍ ജെയ്‌സലിനോട് പറഞ്ഞ് പോയതാണ് അത്. സത്യത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ല. ജെയ്‌സലിന് താന്‍ പറഞ്ഞത് ഭയങ്കരമായി ടച്ച് ചെയ്തിരുന്നു. അവന്‍ ഒരുപാട് കഷ്ടതകളില്‍ നിന്ന് വന്നതാണ്. അന്ന് ഏതാണ്ട് 23-24 വയസ്സ് മാത്രമുള്ളു.

Read more

കരിയര്‍ എങ്ങനെ കൊണ്ടു പോകണമെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. വിചാരിക്കുന്നത് പോലെ ആയിരുന്നില്ല കാര്യങ്ങള്‍ മുന്നോട്ട് പോയിരുന്നത്. ആ സമയത്ത് അനുഭവിച്ചിരുന്ന മാനസികാവസ്ഥയില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു പോയതാണ്.