'ഇടി കൊള്ളുന്ന നിനക്കല്ലല്ലോ ഇടിക്കുന്ന എനിക്കാണല്ലോ വേദനിക്കുന്നത്'; ദുല്‍ഖര്‍ പറഞ്ഞതിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍

ദുല്‍ഖര്‍ സല്‍മാന്‍-ഉണ്ണി മുകുന്ദന്‍ കോംമ്പോയില്‍ 2014ല്‍ എത്തിയ ഹിറ്റ് ചിത്രമാണ് ‘വിക്രമാദിത്യന്‍’. ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രം ദുല്‍ഖറിന്റെയും ഉണ്ണിയുടെയും കരിയര്‍ ബെസ്റ്റ് സിനിമകളില്‍ ഒന്നാണ്. ചിത്രത്തില്‍ തന്നെ ഇടിക്കുന്ന രംഗങ്ങളില്‍ വരെ വേദനിച്ചത് ദുല്‍ഖര്‍ ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍.

ദുല്‍ഖര്‍ വേദനിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നുമാണ് ഉണ്ണി പറയുന്നത്. ദുല്‍ഖറിനൊപ്പം ആക്ഷന്‍ സീന്‍ ചെയ്യുമ്പോള്‍ അദ്ദേഹം ഇടിക്കുന്നതിന് അനുസരിച്ച് താന്‍ മസില്‍ ടൈറ്റാക്കി പിടിച്ചു. അതിനാല്‍ ഇടിക്കുന്ന ദുല്‍ഖറിന്റെ കൈ ചുവന്ന് വരാന്‍ തുടങ്ങി.

‘ഇടി കൊള്ളുന്ന നിനക്കല്ലല്ലോ ഇടിക്കുന്ന എന്റെ കൈയ്യാണല്ലോ വേദനിക്കുന്നത്’ എന്ന് ദുല്‍ഖര്‍ തമാശയായി പറയുകയും ചെയ്തു എന്നാണ് ഉണ്ണി മുകുന്ദന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. മമ്മൂട്ടിയെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. വളരെ സോഫ്റ്റ് ആണ് മമ്മൂട്ടിയെന്ന് താരം പറയുന്നു.

പുറമേന്ന് ടഫ് ആയി തോന്നുമെങ്കിലും അടുക്കുമ്പോള്‍ മമ്മൂക്ക വളരെ സോഫ്റ്റായിട്ടുള്ള വ്യക്തിയാണ് എന്നാണ് ഉണ്ണി മുകുന്ദന്റെ വാക്കുകള്‍. അതേസമയം, ‘ഷെഫീക്കിന്റെ സന്തോഷം’ ആണ് ഉണ്ണി മുകുന്ദന്റെതായി റിലീസിന് ഒരുങ്ങുന്നത്. നവംബര്‍ 25ന് സിനിമ തിയേറ്ററുകളിലെത്തും.

Read more

നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീക്ക് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.