'ഇനി സ്‌ക്രീനില്‍ ഞാനായിത്തന്നെ വരാന്‍ ആഗ്രഹിക്കുന്നില്ല'; കാരണം തുറന്നുപറഞ്ഞ് ഉഷ ഉതുപ്പ്

പോപ് ഗായിക ഉഷ ഉതുപ്പ് ഒരു ഗായികയ്ക്കപ്പുറം അഭിനേതാവുകൂടിയാണ്. മലയാളത്തിലും ഉഷ ഉതുപ്പ് ‘പോത്തന്‍ വാവ’ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇനി തനിക്ക് ഉഷ ഉതുപ്പായിത്തന്നെ ഇനി സ്‌ക്രീനില്‍ വരാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അവര്‍. നവാഗതനായ രാജ രാമമൂര്‍ത്തി സംവിധാനം ചെയ്ത ‘അച്ചം മടം നാണം പയിര്‍പ്പ്’ എന്ന തമിഴ് ചിത്രത്തില്‍ താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അത്തരത്തിലുള്ള സീരിയസ് കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം എന്നും ഉഷ ഉതുപ്പായി സിനിമയില്‍ പ്രത്യക്ഷപ്പെടാന്‍ താല്പര്യമില്ലെന്നും താരം വ്യക്തമാക്കി.

എന്നെ സംബന്ധിച്ചിടത്തോളം ഒരു സിനിമ ചെയ്താല്‍ മതി, അത് തിയേറ്ററിലാണോ ഡിജിറ്റല്‍ റിലീസാണോ എന്നത് വിഷയമല്ല. എനിക്ക് പുതിയ ചിത്രത്തില്‍ ഓഫര്‍ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. സിനിയമയുടെ കഥ എന്നെ അതിശയിപ്പിച്ചിരുന്നു. അവര്‍ പറഞ്ഞു.

Read more

ഉഷാ ഉതുപ്പ് ആദ്യമായി അഭിനയരംഗത്തേക്ക് വന്നത് ബോംബെ ടു ഗോവ എന്ന ചിത്രത്തിലൂടെയാണ്. റോക്ക് ഓണ്‍ 2 എന്ന ചിത്രത്തിലും അവര്‍ ഒരു അതിഥി വേഷം ചെയ്തു. ആവാസനാമായി അഭിനയിച്ച ‘അച്ചം മാഡം നാനം പയിര്‍പ്പ്’ എന്ന തമിഴ് ചിത്രം ആമസോണ്‍ പ്രൈമിലാണ് സംപ്രേഷണം ചെയ്യുന്നത്.അക്ഷര ഹാസന്‍ ആണ് നായികയായി എത്തുന്നത്.